കപ്പലിന്റെ നിയന്ത്രണം നൈജീരിയന്‍ സൈന്യം എറ്റെടുത്തു; മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ മോചനം അനിശ്ചിതത്വത്തില്‍
ഗിനി: ഗിനിയിയുടെ കസ്റ്റഡിയിലുള്ള കപ്പലിന്റെ നിയന്ത്രണം നൈജീരിയന്‍ സൈന്യം എറ്റെടുത്തതോടെ മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ മോചനം അനിശ്ചിതത്വത്തില്‍. കപ്പല്‍ ഉടന്‍ കപ്പലില്‍ നൈജീരിയക്ക് കൊണ്ടുപോകാനാണ് പരിപാടി. നയതന്ത്ര ഇടപെടലിലൂടെ മോചനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അധികൃതര്‍ ആശയവിനിമയം പോലും നടത്താന്‍ ഒരുക്കമായില്ല. ഹീറോയിക് ഇഡുന്‍ എന്ന കപ്പലിന് അകമ്പടിയായി നൈജീരിയയുടെ നേവി കപ്പല്‍ മുന്നില്‍ സഞ്ചരിക്കുന്നുണ്ട്. എക്വറ്റോറിയല്‍ ഗിനിയില്‍ തടവിലായ പതിമൂന്ന് നാവികരെയാണ് ലൂബ തുറമുഖത്തുള്ള നൈജീരിയയുടെ യുദ്ധകപ്പലിലേക്ക് മാറ്റിയത്. മലയാളികളായ വിജിത്തും മില്‍ട്ടണും അടക്കമുള്ളവര്‍ നാവികസേനാ കപ്പിലനകത്താണുള്ളത്.
തങ്ങളെ നൈജീരിയയിലേക്ക് മാറ്റാന്‍ നടപടി തുടങ്ങിയെന്ന് ഗിനിയില്‍ തടവിലായ മലയാളികള്‍ അടക്കമുള്ള നാവികര്‍ നേരത്തെ അറിയിച്ചിരുന്നു. നൈജീരിയയുടെ യുദ്ധക്കപ്പല്‍ ലൂബ തുറമുഖത്തെത്തിയെന്ന് നാവികര്‍ അറിയിച്ചിരുന്നു. ഹിറോയിക് ഇഡുന്‍ കപ്പലും ജീവനക്കാരേയും നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കം.
നൈജീരയക്ക് കൈമാറാന്‍ കൊണ്ടുപോകുന്ന പതിനഞ്ച് അംഗ സംഘത്തില്‍ മലയാളിയായ വിജിത്ത് , മില്‍ട്ടന്‍ എന്നിവര്‍ ഉള്‍പ്പെടെ 9 ഇന്ത്യക്കാരാണ് ഉള്ളത്. ഇന്നലെയും ഇവരെ നൈജീരിയക്ക് കൊണ്ടുപോകാന്‍ എക്വിറ്റോറിയല്‍ ഗിനി ശ്രമിച്ചിരുന്നു. എന്നാല്‍ അഞ്ച് മണിക്കൂര്‍ നേരം യുദ്ധകപ്പലില്‍ പാര്‍പ്പിച്ച ശേഷം ഇവരെ പുറത്തിറക്കുകയായിരുന്നു.
ക്യാപ്റ്റന്‍ സനു തോമസും ചീഫ് എഞ്ചിനീയറും കപ്പലിലാണുള്ളത്. ഇവരെ കൂടാതെ നൈജീരിയന്‍ നാവികസൈനികരും കപ്പലിന് അകത്തുണ്ട്. കപ്പല്‍ നൈജീരിയന്‍ തീരത്തേക്ക് കെട്ടി വലിച്ചു കൊണ്ടുപോകുമെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും എഞ്ചിന്‍ തകരാര്‍ പരിഹരിക്കപ്പെട്ടതോട കപ്പല്‍ നൈജീരിയന്‍ തീരത്തേക്ക് കെട്ടിവലിക്കാതെ കൊണ്ടുപോകാന്‍ സാധിച്ചു. കപ്പലിന്റെ നിയന്ത്രണം നേരത്തെ തന്നെ നൈജീരിയന്‍ സൈന്യം ഏറ്റെടുത്തിരുന്നു. കപ്പലിനകത്ത് സൈനികരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."