ഖത്തറില്‍ മിശിഹാ നയിക്കും; അര്‍ജന്റൈന്‍ ടീമും തയാര്‍
ദോഹ: ലാറ്റിനമേരിക്കൻ വമ്പന്മാരായ അർജന്റീന ഖത്തർ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു. കോപ്പ അമേരിക്കയിൽ കിരീടം ചൂടിയ ടീമിനെത്തന്നെയാണ് സ്‌കലോണി നിലനിർത്തിയിരിക്കുന്നത്. അവസാന ലോകകപ്പിനിറങ്ങുന്ന സൂപ്പർ താരം ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള ടീമിൽ എമിലിയാമോ മാർട്ടിനസാകും ഗോൾ വല കാക്കുക. പരിക്കിന്റെ പിടിയിലായ പൗളോ ഡിബാലയും ടീമിലിടം പിടിച്ചു. ഡിഫൻസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ലിസാന്ദ്രോ മാർട്ടിനസിനൊപ്പം ക്രിസ്റ്റ്യൻ റൊമേരോയും ഒട്ടമെൻഡിയും ടഗ്ലിഫികോയുമുണ്ട്.
റോഡ്രിഗോ ഡി പോൾ നയിക്കുന്ന മധ്യനിരയിൽ കരുത്തരായ എൻസോ ഫെർണാണ്ടസ്, പെരദ്‌സ്, മക്കാലിസ്റ്റർ എന്നിവരും ഉൾപ്പെടുന്നു. മുന്നേറ്റനിരയിൽ മെസ്സിക്കൊപ്പം വിശ്വസ്തനായ ഡി മരിയ, ലൗട്ടാരോ മാർട്ടിനസ്, ഒപ്പം ജൂലിയൻ ആല്വരസ് തുടങ്ങിയ താരങ്ങളുമുണ്ട്.
അഞ്ചാമത്തെയും അവസാനത്തെയും ലോകകപ്പിനിറങ്ങുന്ന മെസ്സി കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. തന്ത്രശാലിയായ പരിശീലകൻ ലയണൽ സ്‌കലോണിയുടെ കീഴിൽ തുടർച്ചായി 35 മത്സരങ്ങൾ തോൽക്കാതെയാണ് അർജന്റീനയുടെ വരവ്. കോപ്പ അമരിക്ക കിരീടവും ഫൈനലിസ്സീമയും നേടി മികച്ച ടീം ഗെയിം കാഴ്ചവെച്ച അർജന്റീന ഗ്രൂപ്പ് സിയിലാണ് മാറ്റുരയ്ക്കുന്നത്.
ഗ്രൂപ്പ് സിയിൽ സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളാണ് അർജന്റിനയ്‌ക്കൊപ്പമുള്ളത്.
Lionel Messi Leads Star-studded Argentina's FIFA World Cup Squad
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."