HOME
DETAILS

''ഒരു നായരല്ലേ ജയിച്ചോട്ടേ എന്ന് കരുതി ഉപകാരംചെയ്തു; ജയിച്ച ശേഷം ആദ്യം പറഞ്ഞത് ആരുടെയും തിണ്ണനിരങ്ങാറില്ല എന്ന്..''; വി.ഡി സതീശനെതിരേ സുകുമാരൻ നായർ

  
backup
November 12 2022 | 02:11 AM

nss-general-secretary-g-sukumarn-nair-aginst-opposition-leader-vd-satheesan

പറവൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അതിനിശിത വിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പറവൂരിൽ നവീകരിച്ച എൻ.എസ്.എസ് താലൂക്ക് യൂനിയൻ ആസ്ഥാനം സന്ദർശിച്ച ശേഷമാണ് സതീശനെതിരെ ആഞ്ഞടിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
തിരഞ്ഞെടുപ്പിനുമുമ്പ് വി.ഡി. സതീശൻ ചങ്ങനാശ്ശേരിയിൽവന്ന് തന്റെയടുത്തിരുന്ന് ഒന്നരമണിക്കൂറോളം സംസാരിച്ചിരുന്നു. ജയിപ്പിക്കണമെന്നായിരുന്നു ആവശ്യം. അപ്പോൾതന്നെ താൻ പറവൂർ താലൂക്ക് യൂണിയൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് എല്ലാ വീടുകളിലും പോയി പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു നായരല്ലേ, ജയിച്ചോട്ടെയെന്നേ കരുതിയുള്ളൂ. എന്നാൽ, ജയിച്ചശേഷം ആദ്യം പറഞ്ഞത് ഒരു സാമുദായിക നേതാക്കളുടെയും തിണ്ണനിരങ്ങാറില്ലെന്നാണ്. അയാളുടെ ഭാവിക്കു വേണ്ടിയെങ്കിലും ഈ നിലപാട് ഇനി തിരുത്തണം. അല്ലെങ്കിൽ രക്ഷപ്പെടില്ല. ജനിച്ച സമുദായത്തെ സ്‌നേഹിക്കാത്തവർ ആരായാലും രക്ഷപ്പെടില്ല- സുകുമാരൻ നായർ പറഞ്ഞു.
ജനിച്ച സമുദായത്തെ തള്ളിപ്പറയുന്നവർ നമ്മുടെ കൂട്ടത്തിലുണ്ടെന്നും സതീശന്റെ ബന്ധുക്കളാരെങ്കിലും ഇവിടെയുണ്ടെങ്കിൽ ക്ഷമിക്കണമെന്നും പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.

സതീശനെതിരെ മുൻപും സുകുമാരൻ നായർ രംഗത്തുവന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനം ഉറപ്പായതിന് പിന്നാലെയായിരുന്നു സതീശനെതിരെയുള്ള പ്രസ്താവന. പ്രതിപക്ഷനേതാവ് സ്ഥാനം ഉറപ്പായപ്പോൾ മുതൽ മത സാമുദായിക സംഘടനകളെ സതീശൻ എതിർക്കുകയാണന്നായിരുന്നു അന്നത്തെ വിമർശനം.

nss general secretary g sukumarn nair aginst opposition leader vd satheesan



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  15 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  15 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  15 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  15 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  15 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  15 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  15 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  15 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  15 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  15 days ago