HOME
DETAILS
MAL
കേരളത്തിലേത് മൂന്നാംതരംഗത്തിന്റെ തുടക്കമെന്ന് വിലയിരുത്തല്‍
backup
August 29 2021 | 03:08 AM
തിരുവനന്തപുരം: കേരളത്തില്‍ ഒരിടവേളയ്ക്കുശേഷം രോഗവ്യാപനം രൂക്ഷമായത് മൂന്നാംതരംഗത്തിന്റെ തുടക്കമെന്ന വിലയിരുത്തലില്‍ ആരോഗ്യവകുപ്പും വിദഗ്ധരും. സംസ്ഥാനത്തെ പൊടുന്നനെയുള്ള വ്യാപനം ചൂണ്ടിക്കാട്ടിയാണ് വിദഗ്ധസമിതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. ചൈനയില്‍നിന്നെത്തിയ 20കാരിയായ തൃശൂര്‍ സ്വദേശിനിക്ക് കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം ആദ്യത്തോടെ രണ്ടാംതരംഗം രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടെങ്കിലും വൈകിയാണ് കേരളത്തിലെത്തിയത്. മറ്റിടങ്ങളെല്ലാം ഏറെക്കുറേ നിയന്ത്രണവിധേയമായപ്പോഴും കേരളം കൊവിഡിനോട് പൊരുതുകയാണ്. ഇതിനിടെയാണ് കേരളത്തില്‍ രണ്ടാംതരംഗം നിയന്ത്രണവിധേയമാവും മുമ്പേ തുടങ്ങിയ വ്യാപനം മൂന്നാംതരംഗത്തിന്റെ തുടക്കമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
അടുത്ത രണ്ടുമൂന്നുമാസം ഉത്തരേന്ത്യയില്‍ വിവിധ ഉത്സവങ്ങളുടെ സീസണാണ്. ഈ സമയത്ത് മൂന്നാംതരംഗം മൂര്ധന്യതയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ആഴ്ചകളായി ഇന്ത്യയില്‍ റിപ്പോര്‍ട്ട്ചെയ്യുന്ന ആകെ കേസുകളുടെ പകുതിയിലധികവും കേരളത്തിലാണ്. വെള്ളിയാഴ്ച രാജ്യത്താകെ റിപ്പോര്‍ട്ട്ചെയ്ത 46,759 പ്രതിദിന കേസുകളില്‍ 32,801ഉം കേരളത്തിലാണ്. ഇന്ത്യയിലെ ആകെ കേസുകളുടെ 70 ശതമാനം വരുമിത്. ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ 100 ജില്ലകളില്‍ ആദ്യ 13 സ്ഥാനങ്ങളിലും കേരളത്തിലെ ജില്ലകളാണ്. മലപ്പുറം, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കൊല്ലം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട് എന്നിങ്ങനെയാണ് ഒന്ന് മുതല്‍ 13 വരെയുള്ള സ്ഥാനങ്ങളില്‍. മഹാരാഷ്ട്രയിലെ പൂനെ, അഹമദ് നഗര്‍ എന്നിവയാണ് 14, 15 സ്ഥാനങ്ങളില്‍. കാസര്‍കോട് ജില്ല 16ാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."