HOME
DETAILS

സമ്പൂര്‍ണ ഒ.ഡി.എഫ് ജില്ല; ശൗചാലയ നിര്‍മാണത്തിന് സഹായവാഗ്ദാനങ്ങള്‍

  
backup
August 26 2016 | 20:08 PM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%92-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b6

 

തിരുവനന്തപുരം: സമ്പൂര്‍ണ ഒ.ഡി.എഫ് ജില്ലയായി തിരുവനന്തപുരത്തെ പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ക്ക് സഹകരണവും പങ്കാളിത്തവും ഉറപ്പുനല്‍കി വിവിധ സ്ഥാപനങ്ങള്‍.
സര്‍ക്കാര്‍ ധനസഹായം കൊണ്ടുമാത്രം ശൗചാലയ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത നിര്‍ധനരെ സഹായിക്കാനും നിര്‍മാണ പ്രവൃത്തി ബുദ്ധിമുട്ടേറിയ തീരദേശ-മലയോര മേഖലകളില്‍ കൂടുതല്‍ സഹായം നല്‍കാനും വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ ഫണ്ട് നല്‍കാമെന്ന് വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ജില്ലാകളക്ടര്‍ എസ്. വെങ്കിടേസപതിക്ക് വാഗ്ദാനം നല്‍കി. കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ പ്രഖ്യാപനങ്ങളുണ്ടായത്. ശൗചാലയങ്ങള്‍ നിര്‍മിച്ച് ജില്ലയെ ഒക്‌ടോബര്‍ രണ്ടിനകം സമ്പൂര്‍ണ ഒ.ഡി.എഫ് ജില്ലയായി പ്രഖ്യാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടന്നുവരുകയാണെന്ന് കലക്ടര്‍ പറഞ്ഞു. പദ്ധതിയുടെ സമ്പൂര്‍ണ വിജയത്തിന് വിവിധ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കൂടുതല്‍ സഹായം ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി ഏവരുടെയും സഹകരണമുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ-ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റുമാര്‍ പദ്ധതി വിജയിപ്പിക്കുന്നതിന് പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ജില്ലയില്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും നിര്‍മാണസാമഗ്രികള്‍ കൊണ്ടുപോകുന്നതിന് പ്രയാസമുള്ള സ്ഥലങ്ങളിലും സര്‍ക്കാര്‍ സഹായം കൊണ്ടുമാത്രം ശൗചാലയ നിര്‍മാണം നടക്കില്ലെന്ന് യോഗത്തില്‍ വിലയിരുത്തലുണ്ടായി.
ഈ സാഹചര്യത്തിലാണ് കലക്ടര്‍ മുന്‍കൈയെടുത്ത് വിവിധ സ്ഥാപനപ്രതിനിധികളുടെ യോഗം കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്തത്. ജനോപകാരപ്രദമായ പദ്ധതികളോട് സ്ഥാപനങ്ങളും വ്യക്തികളും ഏറെ താല്‍പര്യം കാണിക്കുമെന്ന് കലക്ടര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പദ്ധതിക്കായി ഫണ്ട് സ്വരൂപിക്കുന്നതിന് കര്‍മപരിപാടിക്കും യോഗം രൂപം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago