കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തണം: കെ.എന്‍.എം
തിരുവനന്തപുരം: രാജ്യസേവനത്തിനും മനുഷ്യനന്മയ്ക്കും ഉതകുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് നാടിന് ആവശ്യമെന്നും കൊലപാതകത്തിന്റെയും പകപോക്കലിന്റെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും പരുത്തിക്കുഴിയില്‍ നടന്ന കേരളാ നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സമ്മേളനം അഭിപ്രായപ്പെട്ടു.
ഭദ്രമായ നീതിന്യായ നിയമവ്യവസ്ഥയും പൊലിസ് സംവിധാനവും നിലവിലുള്ള രാജ്യത്തു പൗരന്മാര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കു സംരക്ഷണം നല്‍കേണ്ട ബാധ്യത ഭരണകൂടത്തിനാണ്. മത കേന്ദ്രങ്ങളിലേക്ക് ചിലര്‍ നടത്തിയ മാര്‍ച്ചും അതു നടത്തുന്നവരുടെ ലക്ഷ്യവും കേരളത്തിലെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുക എന്നതാണ്. ഭീകതയ്‌ക്കെതിരേ കെ.എന്‍.എം സംസ്ഥാന വ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായി പരുത്തിക്കുഴിയില്‍ സംഘടിപ്പിച്ച സമ്മേളനം ജില്ലാ പ്രസിഡന്റ് യഹിയാ ആലംകോട് ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാ സെക്രട്ടറി അല്‍ അമീന്‍ ബീമാപ്പള്ളി, മുഹമ്മദ് ബാലരാമപുരം, ജെ. നൗഷാദ് ബീമാപ്പള്ളി, സജീര്‍ കല്ലമ്പലം, സലീം ദാവൂദ്, ബുഹാന്‍ വിളപ്പില്‍ശാല സംസാരിച്ചു. മൗലവി നസീറുദ്ദീന്‍ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."