'ഫെസ്റ്റിവല്‍ ഓഫ് ലേസിനെസ്സ്'ഒന്നും ചെയ്യാതെ വെറുതേ കിടക്കണം, സമ്മാനം 90,000 രൂപ,അവസരം മടിയന്മാര്‍ക്ക് മാത്രം
ഒന്നും ചെയ്യാതെ വെറുതേ കിടക്കണം, സമ്മാനം 90,000 രൂപ,
വെറുതേ മടിപിടിച്ച് കിടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടെ സമ്മാനമായി പണവും തന്നാലോ.. അത്തരത്തിലൊരു മത്സരം നടക്കുന്നുണ്ട് യുറോപ്യന്‍ രാജ്യമായ മോണ്ടിനെഗ്രോയില്‍. 'ഫെസ്റ്റിവല്‍ ഓഫ് ലേസിനെസ്സ്'. ഏറ്റവും മടിയനായ ആളെ കണ്ടുപിടിക്കുക എന്നതാണ് മത്സരത്തിന്റെ ലക്ഷ്യം.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ദിവസങ്ങളോളം കട്ടിലില്‍ ചെലവഴിക്കണം. കിടക്കയില്‍ എഴുന്നേറ്റിരിക്കാനോ നില്‍ക്കാനോ പാടില്ല. അങ്ങനെ ചെയ്താല്‍ ഉടനടി മത്സരത്തില്‍ നിന്ന് പുറത്താകും. വിജയിക്ക് ആയിരം യൂറോ (ഏതാണ്ട് 90,000 രൂപ)യുടെ ക്യാഷ് പ്രൈസാണ് സമ്മാനമായി ലഭിക്കുക.
മോണ്ടിനെഗ്രോയിലെ ബ്രെന്‍സ എന്ന ഗ്രാമത്തിലാണ് മടിയുടെ ഉത്സവം അരങ്ങേറുക. മത്സരാര്‍ഥികള്‍ അവര്‍ക്ക് നല്‍കിയിട്ടുള്ള കിടക്കയില്‍ കിടക്കണം എന്നുള്ളതാണ് മത്സരത്തിന്റെ പ്രധാന നിബന്ധന. ചുരുക്കം കാര്യങ്ങള്‍ മാത്രമേ ഇവര്‍ക്ക് ചെയ്യാനുള്ള അനുമതിയുള്ളു. ഇവര്‍ക്ക് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാതെ പുസ്തകങ്ങള്‍ വായിക്കുകയും മൊബൈല്‍ ഉപയോഗിക്കുകയുമെല്ലാം ചെയ്യാം. എല്ലാ എട്ടുമണിക്കൂറിനിടയിലും അരമണിക്കൂര്‍ ഇടവേളയും അനുവദിക്കും. ഇവരുടെ ആരോഗ്യ കാര്യങ്ങള്‍ വിലയിരുത്താനായി ഒരു മെഡിക്കല്‍ സംഘവും ഇവിടെയുണ്ടാവും.
മൂന്ന് നേരം ഭക്ഷണവും സംഘാടകര്‍ നല്‍കും. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനോ നിലത്തിറങ്ങാനോ ശ്രമിച്ചാല്‍ മത്സരത്തില്‍ നിന്ന് പുറത്താകും. അവസാനം വരെ പിടിച്ചുനില്‍ക്കുന്നയാളാണ് വിജയിയാവുക. പ്രദേശത്ത് കുറേക്കാലമായി തുടരുന്ന ഈ മത്സരം ജീവിതത്തോടുള്ള മനുഷ്യരുടെ കാഴ്ചപ്പാടുകളെ തിരുത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആദ്യമായി സംഘടിപ്പിച്ചത്. തിരക്കുപിടിച്ച ജീവിതത്തില്‍ വിശ്രമത്തിലും സ്വയം ആനന്ദത്തിനുമുള്ള സമയം മാറ്റിവെക്കണമെന്ന സന്ദേശവും ഇതിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നു. വെറുതെയിരിക്കുന്നതിന്റെ ആനന്ദം തിരിച്ചറിയുക എന്നതാണ് ഈ ഉത്സവത്തിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."