ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതാണ് മര്യാദയെന്ന് ആര്‍ ബിന്ദു, ഗവര്‍ണര്‍ വിദ്യാഭ്യാസ മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വി.ശിവന്‍കുട്ടി
തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ പുറത്താക്കുന്നതിനായി മന്ത്രി സഭ പാസ്സാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുന്നതാണ് മര്യാദയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ജനാധിപത്യ നടപടിക്രമം അനുസരിച്ച് ഗവര്‍ണര്‍ ഒപ്പിടണം. ജനാധിപത്യപരമായി അതാണ് ശരി. ഓര്‍ഡിനന്‍സ് ആര്‍ക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍, ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്ന കാര്യത്തില്‍ ഭരണഘടനാപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ഇതിനായി പ്രത്യേക സമ്മേളനം വിളിക്കുന്നതിനെ കുറിച്ച് അലോചിട്ടില്ലെന്നും പറയുന്നതോടൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.പ്രതിപക്ഷത്തേക്കാള്‍ ശക്തമായി സര്‍ക്കാരിനെ എതിര്‍ക്കുന്നത് ഗവര്‍ണറാണ്.നാടിന്റെ വികസനം ഗവര്‍ണര്‍ തടസപ്പെടുത്തുകയും വിവാദങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുകയാണ്. ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷകളിലൂടെയാണ് മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതെന്നും ഗവര്‍ണറെ വിമര്‍ശിച്ച മന്ത്രി വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരെ ചാന്‍സലറായി നിയമിക്കുമെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."