മൂന്ന് മാസത്തേക്കുള്ള സന്ദര്‍ശക വിസകള്‍ നല്‍കുന്നത് നിര്‍ത്തി യുഎഇ;പുതിയ നയങ്ങള്‍ ഇങ്ങനെ
ദുബൈ:മൂന്ന് മാസത്തെ സന്ദര്‍ശക വിസകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചതായി അറിയിച്ച് യുഎഇ. മൂന്ന് മാസത്തേക്കുള്ള വിസകള്‍ ഇനി ലഭ്യമല്ലെന്ന് അറിയിച്ച ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി കോള്‍ സെന്റര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന പോര്‍ട്ടലില്‍ നേരത്തെ ഉണ്ടായിരുന്ന മൂന്ന് മാസത്തെ സന്ദര്‍ശക വിസക്ക് അഭ്യര്‍ത്ഥിക്കാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമല്ല.
കോവിഡ് 19 വ്യാപിച്ച സമയത്ത് മൂന്ന് മാസത്തെ സന്ദര്‍ശക വീസ നിര്‍ത്തലാക്കി പകരം 60 ദിവസത്തെ വീസ അവതരിപ്പിച്ചിരുന്നു. എങ്കിലും മൂന്ന് മാസത്തെ വീസ മേയില്‍ ലെഷര്‍ വീസയായി വീണ്ടും ലഭ്യമാക്കി. അതേസമയം, ദുബായില്‍ താമസിക്കുന്നവരുടെ ഫസ്റ്റ്ഡിഗ്രി ബന്ധുക്കളായ സന്ദര്‍ശകര്‍ക്ക് 90 ദിവസത്തെ വീസ നല്‍കുന്നതായി ആമിറിലെ ഒരു കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ്സ്ഥിരീകരിച്ചു, താമസക്കാര്‍ക്ക് അവരുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ മൂന്ന് മാസത്തെ പദ്ധതിയില്‍ കൊണ്ടുവരാം.
Content Highlights:uaes 3 month visit visas discontinued
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."