HOME
DETAILS

'ഇനി വേണ്ട അഭ്യാസം' യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയിട്ട ബസിനെ ഇടതു വശത്ത് കൂടെ മറികടന്ന ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

  
backup
November 12 2022 | 08:11 AM

kerala-chinnus-bus-drivers-license-suspended12111

കൊയിലാണ്ടി: യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയ ബസിനെ ഇടതുവശത്തുകൂടെ അപകടകരമായി മറികടന്ന ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. വടകരകൊയിലാണ്ടി റൂട്ടില്‍ ഓടുന്ന 'ചിന്നൂസ്' ബസിന്റെ ഡ്രൈവറും നടത്തിപ്പുകാരനുമായ വടകര സ്വദേശി ബൈജുവിന്റെ ലൈസന്‍സാണ് ആര്‍.ടി.ഒ അധികൃതര്‍ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുമുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയില്‍ ശോഭിക ടെക്‌സ്‌റ്റൈല്‍സിന് സമീപം യാത്രക്കാരെ ഇറക്കാനായി ഒരു ബസ് നിര്‍ത്തുന്നു. ഒരു യാത്രക്കാരി ഇറങ്ങി രണ്ട് ചുവട് വെച്ചപ്പോഴേക്കും നിര്‍ത്തിയിട്ട ബസിന്റെ ഇടതുവശത്തുകൂടി ചിന്നൂസ് എന്ന ബസ് അതിവേഗതയില്‍ വരുന്നു. സ്ത്രീ പെട്ടെന്ന് പിന്നോട്ടു വലിഞ്ഞതിനാല്‍ രക്ഷപ്പെട്ടു.

ഭയന്ന ഇവരെ മറ്റൊരു സ്ത്രീ ആശ്വസിപ്പിച്ച് റോഡരികിലേക്ക് മാറ്റുകയായിരുന്നു. നിര്‍ത്തിയ ബസില്‍നിന്ന് യാത്രക്കാര്‍ ഇറങ്ങുമെന്ന് അറിയാമായിരുന്നിട്ടും പിന്നിലെ ബസിലെ ഡ്രൈവര്‍ അപകടയോട്ടം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അധികൃതര്‍ നടപടിയെടുക്കുകയായിരുന്നു. യാത്രക്കാരി ഇറങ്ങിയ ബസും നിയമം ലംഘിച്ച് റോഡിലാണ് നിര്‍ത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago