ബിജു പ്രഭാകറിനെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍, പൊതുമേഖല സ്വകാര്യവല്‍ക്കരണത്തെ പിന്തുണക്കുന്നുവെന്നും കുറ്റപ്പെടുത്തല്‍
തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകറിനെതിരെ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകറിനെ മാറ്റണമെന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. പൊതുമേഖല സ്വകാര്യവല്‍ക്കരണത്തെ ബിജു പ്രഭാകര്‍ പിന്തുണയ്ക്കുന്നുവൊണ്് കാനം രാജേന്ദ്രന്റെ കുറ്റപ്പെടുത്തല്‍.കെ.എസ്.ടി.എ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ ബിജു പ്രഭാകറിന്റെ പ്രസംഗത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
ഇത് എല്‍ഡിഎഫിന്റെ നയമല്ലെന്നും ബിജു പ്രഭാകര്‍ പൊതുവേദിയില്‍ ഇക്കാര്യം പറഞ്ഞത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്നും ആരോപിച്ച കാനം, ബിജു പ്രഭാകറിനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.
ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ പുറത്താക്കുനന്തുമായി ബന്ധപ്പെട്ട വിഷയത്തിലും കാനം നിലപാട് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് ഏത് രീതിയില്‍ വേണമെന്ന് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ട്. സര്‍വകലാശാലകളില്‍ കോണ്‍ഗ്രസ് ഭരണ കാലത്ത് സ്തുതിപാഠകരെ ആയിരുന്നോ നിയമിച്ചിരുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനോട് ചോദിക്കുന്നതോടൊപ്പം ആ അറിവ് വെച്ചാണ് കെ സുധാകരന്‍ സംസാരിക്കുന്നതെന്നും ഇടത് സര്‍ക്കാരിന്റെ കാലത്ത് യോഗ്യത നോക്കിയാണ് വിസിമാരെ നിയമിച്ചിട്ടുള്ളതെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."