ചര്‍ച്ച നടന്നില്ലെന്ന് പറയുന്നത് വാസ്തവവിരുദ്ധം; ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരെ കെ.സുധാകരന്‍
ന്യൂഡല്‍ഹി: ഡി.സി.സി അധ്യക്ഷ പട്ടിക വിശാലമായ ചര്‍ച്ചയ്ക്ക് ശേഷമാണ് തയ്യാറാക്കിയതെന്നും അതിനാല്‍ വിമര്‍ശനങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.
ഡി.സി.സി അധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കുന്നതില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണത്തില്‍ മനോവിഷമമുണ്ട്. രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. ഇല്ലെന്ന് പറയുന്നത് അസത്യവും വാസ്തവിരുദ്ധമാണ്. അങ്ങനെ അദ്ദേഹം പറയാന്‍ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി നല്‍കിയ പേരുകളുളള ഡയറി ഉയര്‍ത്തിക്കാട്ടി സുധാകരന്‍ പറഞ്ഞു.
ഇവര്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചപ്പോള്‍ എന്ത് ചര്‍ച്ചയാണ് നടത്തിയത് ?. വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിലയില്‍ ഒരു തലത്തിലും തന്നോട് ചര്‍ച്ച നടത്താതെ സ്ഥാനാര്‍ഥി പട്ടിക, ഭാരവാഹികളുടെ പട്ടിക എന്നിവ ഹൈക്കമാന്‍ഡിന് മുന്നില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങി വന്നതാണ് കഴിഞ്ഞകാലത്തെ കീഴ് വഴക്കമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
താനും ഉമ്മന്‍ചാണ്ടിയും രണ്ട് വട്ടം ചര്‍ച്ച നടത്തിയിരുന്നു. അന്ന് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച് പേരുകളിലുള്ള പലരുമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
രമേശ് ചെന്നിത്തലയുമായും രണ്ട് തവണ സംസാരിച്ചിരുന്നു. ചെന്നിത്തല റിട്ടണ്‍ ലിസ്റ്റ് തന്നിരുന്നില്ലെന്നത് ശരിയാണ്. പക്ഷേ ചര്‍ച്ച നടത്തിയില്ലെന്ന് പറയുന്നത് അസത്യമാണ്. പട്ടിക നൂറ് ശതമാനം കുറ്റമറ്റതെന്ന് പറയുന്നില്ല. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."