പുരോഗതി വിലയിരുത്തി
കൊല്ലം: മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനവുമായി (സി.എം.പി.ജി.ആര്.സി) ബന്ധപ്പെട്ട് കൊല്ലം ജില്ലയില്‍നിന്ന് ലഭിച്ച അപേക്ഷകളിലുള്ള തുടര്‍നടപടികള്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഐ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ജില്ലയില്‍നിന്നും ഓണ്‍ലൈനായി ലഭിച്ച 311 അപേക്ഷകള്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫിസുകളില്‍ നല്കിട്ടുണ്ട്. ഇവയില്‍ സമയബന്ധിതമായി അന്വേഷണം നടത്തി സി.എം.പി.ജി.ആര്.സിയില്‍ നല്‍കണമെന്ന് എ.ഡി.എം അിറയിച്ചു. എല്ലാ അപേക്ഷകളും അതത് ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനായും നല്‍കും. ഇതിനായുള്ള യൂസര്‍ ഐഡിയും പാസ് വേഡും ഉടന്‍ ലഭ്യമാക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും സഹായം തേടുന്ന എല്ലാ അപേക്ഷകളും മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നും വില്ലേജ് ഓഫിസര്‍മാര്‍ക്ക് നേരിട്ട് അയക്കും. ഇതില്‍ നിശ്ചിത സമയത്തിനുള്ളില്‍ നടപടി സ്വീകരിച്ച് വില്ലേജ് ഓഫിസര്‍മാര്‍ തഹസില്‍ദാര്‍ മുഖേന സി.എം.പി.ജി.ആര്.സിയില്‍ നല്‍കണം. ഇതുവരെ ലഭിച്ച പരാതികളില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."