നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദനം; എ.എസ്.ഐക്ക് സസ്പെന്ഷന്
തിരുവനന്തപുരം: നടുറോഡില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എ.എസ്.ഐക്ക് സസ്പെന്ഷന്. കരമന എ.എസ്.ഐ മനോജിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എസ്.ഐ സന്ധുവിനെതിരെ വകുപ്പുതല അന്വേഷണവും നടത്തും. ഗതാഗതക്കുരുക്കില്‍ ഹോണ്‍ അടിച്ചെന്ന് ആരോപിച്ച് കരമനയില്‍ യുവാക്കളുടെ മര്‍ദനമേറ്റ സര്‍ക്കാര്‍ ജീവനക്കാരന്റെ പരാതിയില്‍ കേസെടുക്കാന്‍ വൈകിയതില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലിസുകാരനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
കൃഷി വകുപ്പിലെ ജീവനക്കാരനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് കുഞ്ചാലംമൂട് സ്വദേശികളായ അനീഷും അസ്കറും ചേര്‍ന്ന് മര്‍ദിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
ബൈക്കില്‍ ഹൈല്‍മറ്റ് ധരിക്കാതെ സിഗ്നല്‍ കാത്തുനിന്ന രണ്ടു യുവാക്കള്‍, ഹോണ്‍ മുഴക്കിയത് എന്തിനാണെന്ന് ചോദിച്ചാണ് പ്രദീപിനെ മര്‍ദിച്ചത്. താനല്ല ഹോണ്‍ മുഴക്കിയതെന്നു പറഞ്ഞെങ്കിലും യുവാക്കള്‍ പ്രദീപിനെ ബൈക്കില്‍നിന്ന് വലിച്ച് താഴെയിട്ടു മര്‍ദിച്ചു. പിന്നീട് യുവാക്കള്‍ കടന്നുകളയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."