ഓസ്ട്രിയയിലേക്ക് കേരള സര്‍ക്കാരിന്റെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; വിസക്കും ടിക്കറ്റിനും പണം മുടക്കേണ്ടതില്ല; 3 ലക്ഷം വരെ മാസ ശമ്പളം നേടാന്‍ അവസരം
ഓസ്ട്രിയയിലേക്ക് കേരള സര്‍ക്കാരിന്റെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; വിസക്കും ടിക്കറ്റിനും പണം മുടക്കേണ്ടതില്ല; 3 ലക്ഷം വരെ മാസ ശമ്പളം നേടാന്‍ അവസരം
നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി വിദേശ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ ഓസ്ട്രിയയിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. അതും പത്ത് പൈസ ചെലവില്ലാതെ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 3.5 ലക്ഷം വരെ പ്രതിമാസം ശമ്പളമായി നേടാനാണ് അവസരം. സ്ത്രീ പുരുഷ ഭേദമില്ലാതെ ബി.എസ്.സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ ആര്‍ക്ക് വേണമെങ്കിലും അപേക്ഷിക്കാനാവും. വിസയും വിമാന ടിക്കറ്റും നിങ്ങള്‍ക്ക് സൗജന്യമായാണ് ലഭിക്കാന്‍ പോവുന്നത്. സെപ്റ്റംബര്‍ 24ന് പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 26 ലേക്ക് നീട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതുവരെ അപേക്ഷിക്കാത്തവര്‍ ഇനിയും വെച്ച് താമസിപ്പിക്കാതെ ഇന്നുതന്നെ അപേക്ഷ സമര്‍പ്പിച്ചോളൂ…
യോഗ്യത
ബി.എസ്.സി നഴ്‌സിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
ജര്‍മ്മന്‍ ഭാഷയില്‍ ബി1 ലെവല്‍ പരീക്ഷ പാസായിരിക്കണം.
(ജര്‍മ്മന്‍ ഭാഷാ പരീക്ഷയില്‍ ബി2 ലെവല്‍ പാസായിരിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും അത് ഓസ്ട്രിയയില്‍ ചെന്നതിന് ശേഷം പൂര്‍ത്തിയാക്കിയാല്‍ മതിയാവും. അതിനുള്ള പരിശീലനം സൗജന്യമായി നല്‍കുന്നതാണ്. മാത്രമല്ല നഴ്‌സിങ് രജിസ്‌ട്രേഷനും ആവശ്യമായ സഹായം ഒഡാപെക് മുഖേന നല്‍കുന്നതാണ്)
പ്രായപരിധി& ഒഴിവുകള്‍
30 വയസിനുള്ളില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. നിലവില്‍ ആകെ 50 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ 15 പേര്‍ക്ക് സാല്‍സ് ബര്‍ഗിലായിരിക്കും നിയമനം. ബാക്കിയുള്ളവരെ ഒഴിവിനനുസരിച്ച് വിവിധ ആശുപ്രതികളില്‍ നിയമിക്കുന്നതാണ്.
ശമ്പളം
രജിസ്‌ട്രേഷന് മുമ്പ് തന്നെ ശമ്പളമായി പ്രതിമാസം 2600 യൂറോ മുതല്‍ 3100 യൂറോ വരെയാണ് ഓഫര്‍ ചെയ്ത സാലറി. (1.5 ലക്ഷം മുതല്‍ 2.75 ലക്ഷം രൂപ വരെ).
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കഴിയുന്ന മുറക്ക് ശമ്പളത്തില്‍ വര്‍ധനവുണ്ടാവും. നൈറ്റ് ഡ്യൂറ്റി, ഓണ്‍ കോള്‍ ഡ്യൂറ്റി, ഹോളിഡേ എന്നിവ കൂട്ടാതെ ഏകദേശം 3100 യൂറോ മുതല്‍ 4000 യൂറോ വരെയാണ് ഓഫര്‍ ചെയ്ത സാലറി. (2.5 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെ).
ഇവയില്‍ നിശ്ചിത തുക ടാക്‌സ് ആയി പിടിക്കുമെന്നും നോട്ടിഫിക്കേഷനില്‍ പറയുന്നുണ്ട്.
ആഴ്ച്ചയില്‍ 38.5 മണിക്കൂറാണ് ജോലി ചെയ്യേണ്ടി വരുന്നത്.
അലവന്‍സുകള്‍
സാലറിക്ക് പുറമെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, കുട്ടികള്‍ക്കുള്ള സഹായം, വര്‍ഷത്തേക്കുള്ള ബസ് ടിക്കറ്റ്, പെയ്ഡ് ഹോളിഡേ, ഫ്രീ വിസ, സൗജന്യ വിമാന ടിക്കറ്റ് എന്നിവയും ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും, ബി1 ലെവല്‍ ജര്‍മ്മന്‍ സര്‍ട്ടിഫിക്കറ്റുകളും [email protected] എന്ന മെയില്‍ ഐ.ഡിയില്‍ ഒക്ടോബര്‍ 26ന് മുമ്പായി അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.odepc.kerala.gov.in, സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 04712329440/41/42/43/44/45, 77364 96574. എന്ന സേവനം ഉപയോഗപ്പെടുത്തുകയോ ചെയ്യുക.
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JmpgqVyKkPb3UxjjPqq81b
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."