ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കും; ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ്; അറബിക്കടലില്‍ ചുഴലിക്കാറ്റിനും സാധ്യത
ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കും; ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ്; അറബിക്കടലില്‍ ചുഴലിക്കാറ്റിനും സാധ്യത
തിരുവനന്തപുരം: ഇന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളില്‍ കേരളത്തിലുടനീളം ഇടിമിന്നലോട് കൂടിയ മിതമായ മഴക്കാണ് സാധ്യത.
മാത്രമല്ല കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം കേരളത്തില്‍ തുലാവര്‍ഷം രണ്ട് ദിവസത്തിനുള്ളില്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല വരുന്ന രണ്ട് ദിവസവും കേരളത്തില്‍ മഴ ശക്തമാകുമെന്നും ജാഗ്രത തുടരണമെന്നുമാണ് നിര്‍ദേശം.
തിങ്കളാഴ്ച്ചയോടെ തുലാവര്‍ഷം ശക്തി പ്രാപിക്കുമെന്നതിനാല്‍ മലയോര മേഖലയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്ക് മുകളിലെത്തുമെന്നാണ് പ്രവചനം. തീങ്കളാഴ്ച്ച പത്തനം തിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച്ച പത്തനം തിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവും
തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ വീണ്ടും പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തേജ് ചുഴലിക്കാറ്റായി മാറും. തുടര്‍ന്ന് അതി തീവ്ര ചുഴലിക്കാറ്റായി മാറി 24ന് ഒമാന്‍, യെമന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തിങ്കളാഴ്ച്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറി പശ്ചിമ ബംഗാള്‍- ബംഗ്ലാദേഷ് തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."