ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യ പരീക്ഷണ വിക്ഷേപണം നിര്‍ത്തി വെച്ചു
ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യ പരീക്ഷണ വിക്ഷേപണം നിര്‍ത്തി വെച്ചു
ശ്രീഹരിക്കോട്ട: മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യ പരീക്ഷണദൗത്യം വിക്ഷേപണം നിര്‍ത്തിവെച്ചു.ടെസ്റ്റ്അഞ്ച് സെക്കന്‍ഡ് ബാക്കി നില്‍ക്കേ കൗണ്ട്ഡൗണ്‍ നിര്‍ത്തി. ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ തടസ്സപ്പെട്ടു.തീരുമാനിച്ച സമയത്ത് എന്‍ജിന്റെ ജ്‌ലനം സാധ്യമായില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ അറിയിച്ചു.
ശീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്ന് വിക്ഷേപിക്കുന്ന പേടകം ബംഗാള്‍ ഉള്‍ക്കടലില്‍ ഇറക്കിയാണ് പരീക്ഷണം നടത്തുന്നത്. പേടകം വിക്ഷേപിച്ച് ഒന്‍പതാമത്തെ മിനിറ്റിലാണ് സമുദ്രോപരിതലത്തില്‍ എത്തുക. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്ന് പരീക്ഷണ വാഹനം ഉയര്‍ന്നുപൊങ്ങി. 62ാമത്തെ സെക്കന്‍ഡില്‍ 11.9 കിലോമീറ്റര്‍ ദൂരത്തില്‍ വച്ച് ടെസ്റ്റ് വെഹിക്കിള്‍ എസ്‌കേപ്പ് സിസ്റ്റവുമായി വേര്‍പെടും.
പിന്നീട് 30 സെക്കന്‍ഡ് കൊണ്ട് അഞ്ച് കിലോമീറ്റര്‍ കൂടി സഞ്ചരിച്ച്, ബഹിരാകാശ യാത്രയ്ക്കിടെ വഹിക്കാനുള്ള ആളില്ലാ പേടകം ആയ ക്രൂ മോഡ്യൂളിനെ ക്രൂ എസ്‌കേപ്പ് സിസ്റ്റം വേര്‍പെടുത്തും. ശ്രീഹരിക്കോട്ടയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ ടെസ്റ്റ് വെഹിക്കല്‍ പതിക്കും. ക്രൂ എസ്‌കേപ്പ് സിസ്റ്റം 14 കിലോമീറ്റര്‍ അകലെയും നിര്‍ണായകമായ പരീക്ഷണം നടക്കുന്ന മോഡ്യൂള്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ സാവധാനം സമുദ്രോപരിതലത്തിലേക്ക് ഇറങ്ങും. പിന്നീട് നാവികസേനയുടെ സഹായത്തോടെ പേടകത്തെ കരയ്ക്ക് എത്തിക്കുന്നതാണ് പരീക്ഷണഘട്ടം.ബഹിരാകാശ യാത്രാ മധ്യേ, യാത്ര റദ്ദാക്കേണ്ടി വന്നാല്‍, യാത്രികരെ തിരികെയെത്തിക്കാനുള്ള പരീക്ഷണ ദൗത്യം, വിക്ഷേപണത്തിനും പരീക്ഷണങ്ങള്‍ക്കുമുള്ള എല്ലാം ഒരുക്കങ്ങളും ശ്രീഹരിക്കോട്ടയില്‍ നടന്നു കഴിഞ്ഞു. നിര്‍ണായകമായ ടെസ്റ്റ് വെഹിക്കിള്‍ അബോട്ട് മിഷനു ശേഷം, വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ ഇനിയും തുടരും. 2025 ല്‍ ഇന്ത്യന്‍ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ച് തിരികെ കൊണ്ടുവരാനാണ് ഗഗന്‍യാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."