HOME
DETAILS

ഫലസ്തീനിലേക്ക് 68 ടൺ സഹായം കയറ്റിയയച്ച് യുഎഇ; ഇന്നും നാളെയും മൂന്നിടത്ത് ക്യാമ്പയിൻ, നേരിട്ട് സഹായമെത്തിക്കാം

  
backup
October 21 2023 | 06:10 AM

uae-send-68-tonnes-food-to-palastine

ഫലസ്തീനിലേക്ക് 68 ടൺ സഹായം കയറ്റിയയച്ച് യുഎഇ; ഇന്നും നാളെയും മൂന്നിടത്ത് ക്യാമ്പയിൻ, നേരിട്ട് സഹായമെത്തിക്കാം

അബുദാബി: ഫലസ്തീനിലെ ദുരിതം അനുഭവിക്കുന്ന മനുഷ്യർക്ക് കൈത്താങ്ങുമായി യുഎഇ. വെള്ളിയാഴ്ച 68 ടൺ ഭക്ഷ്യ വസ്തുക്കളും ദുരിതാശ്വാസ സഹായങ്ങളും വഹിച്ചുകൊണ്ടുള്ള ഒരു വിമാനം ഗാസ മുനമ്പിലേക്ക് അയച്ചു. യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിനൊപ്പം ചേർന്നാണ് ഭക്ഷ്യ വസ്തുക്കൾ അയച്ചത്. ഗാസ മുനമ്പിലെ സഹോദരീസഹോദരന്മാർക്ക് ദുരിതാശ്വാസ സഹായം നൽകുന്നതിനുള്ള യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സഹായം അയച്ചതെന്ന് വിദേശകാര്യ സഹമന്ത്രി സുൽത്താൻ അൽ ഷംസി പറഞ്ഞു.

ഈജിപ്തിലെ അൽ അരീഷിലേക്ക് റാഫ അതിർത്തി ക്രോസിംഗ് വഴി ഗാസ മുനമ്പിലേക്ക് കൊണ്ടുപോകുന്നതിനായാണ് വിമാനം അയച്ചത്. ഇസ്‌റാഈലിന്റെ ക്രൂരത മൂലം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കാനുള്ള യുഎഇയുടെ മാനുഷിക ശ്രമങ്ങളുടെ ഭാഗമാണ് കയറ്റുമതി. ഫലസ്തീൻ ജനതയ്ക്ക് മാനുഷികവും ദുരിതാശ്വാസവുമായ സഹായം നൽകാനുള്ള ആഗോള നീക്കത്തെ പിന്തുണയ്ക്കുക എന്നതാണ് യുഎഇ ലക്ഷ്യമിടുന്നത്.

'തറാഹൂം— ഗാസയ്ക്ക് വേണ്ടി' എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചാണ് യുഎഇ ആവശ്യമായ സാധനങ്ങൾ ശേഖരിക്കുന്നത്. മാനുഷിക, ചാരിറ്റി സംഘടനകളും സന്നദ്ധപ്രവർത്തന പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെ നിരവധി പേരാണ് ഈ കാമ്പയിനിൽ സഹകരിക്കുന്നത്. കമ്മ്യൂണിറ്റി പങ്കാളിത്തത്തിന്റെ ഉയർന്ന തലത്തിലുള്ള പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ക്യാമ്പയിൻ പുതിയ പരിപാടികൾ സംഘടിപ്പിക്കുന്നത് തുടരുകയാണെന്ന് അൽ ഷംസി കൂട്ടിച്ചേർത്തു.

ഇന്നും നാളെയുമായി മൂന്ന് പരിപാടികൾ രാജ്യത്തിന്റെ മൂന്നിടത്തായി നടക്കും. ഇവിടെ ആളുകൾക്ക് അവരുടെ സംഭാവനകളും ആവശ്യവസ്തുക്കളും എത്തിച്ച് നൽകാം. അതോടൊപ്പം തന്നെ വസ്തുക്കൾ പാക്ക് ചെയ്യുന്നതിനായി സന്നദ്ധസേവനം നടത്തുകയും ചെയ്യാം. ദുബൈ കെയേഴ്‌സിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ദുബൈയിലെ ഖലാത്ത് അൽ റെമാലിൽ ആണ് ഒരു ശേഖരണം നടക്കുക. ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ, അബുദാബിയിലെ അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ മേൽനോട്ടത്തിൽ നടക്കും. മറ്റൊന്ന് ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago