HOME
DETAILS
MAL
5 മിനിറ്റില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും ഈ വേനലില്‍ ശരീരം തണുപ്പിക്കാന്‍ ഉത്തമവുമായ ഇളനീര് പുഡിങ് ആവട്ടെ ഇന്നത്തെ താരം
Web Desk
March 24 2024 | 09:03 AM
ചേരുവകള്‍
പഞ്ചസാര- ആവശ്യത്തിന്
ഇളനീര് -ഒന്ന്
പാല്- അരലിറ്റര്‍
ചൈനഗ്രാസ് -10 ഗ്രാം
മില്‍ക്ക് മെയ്ഡ് -2 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
പാല് തിളപ്പിക്കുക. അഞ്ചു മിനിറ്റ് ചൈനാഗ്രാസ് വെള്ളത്തിലിട്ടുവയ്ക്കുക. ശേഷം മറ്റൊരു പാത്രത്തില്‍ അടുപ്പത്ത് വച്ച് ചെറിയ തീയില്‍ ഉരുക്കിയെടുത്ത് അരിച്ചു ചേര്‍ക്കുക. അതിലേക്ക് മില്‍ക്ക് മെയ്ഡും പഞ്ചസാരയും ചേര്‍ക്കുക. ശേഷം ഇറക്കിവച്ച് തണുപ്പിക്കുക. ഇളനീര് ഒരു ഗ്ലാസ് വെള്ളത്തില്‍ ജ്യൂസ് അടിച്ച് തണുത്ത പാല് മിശ്രിതത്തിലേക്ക് ഇളക്കി യോജിപ്പിക്കുക. ശേഷം പുഡിങ് ബൗളിലേക്ക് മാറ്റി ഡെക്കറേറ്റ് ചെയ് ഫ്രിഡ്ജില്‍ വച്ച് നന്നായി തണുത്തതിനു ശേഷം കഴിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."