ഇശല്‍ മറിയത്തിന് ഇനിയും വേണം 3.92 കോടിയുടെ കരുതല്‍
സ്വന്തം ലേഖകന്‍
കവരത്തി: എസ്.എം.എ രോഗം ബാധിച്ച കേരളത്തിലെ കുട്ടികള്‍ക്കായി കാരുണ്യപ്രവാഹം അതിവേഗം സാധ്യമായതോടെ ഫണ്ട് പിരിവ് അവസാനിപ്പിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ലക്ഷദ്വീപിലെ ഇശല്‍ മറിയത്തിന് ഇനിയും ലക്ഷ്യത്തിലെത്താന്‍ മൂന്നുകോടി തൊണ്ണൂറ്റിരണ്ട് ലക്ഷത്തിന്റെ കൂടി സഹായം വേണം. കട്മത്ത് ദ്വിപ് സ്വദേശികളായ പുതിയ കൊട്ടാരം നാസറിന്റെയും ജസീനയുടെയും അഞ്ചുമാസം പ്രായമായ പൊന്നുമോള്‍ക്ക് വേണ്ടി ലക്ഷദ്വീപ് ജനത മുഴുവന്‍ കൈകോര്‍ത്ത് ശ്രമിച്ചിട്ടും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.
നികുതി ഇളവ് കഴിഞ്ഞുള്ള മരുന്ന് വിലയായ 16 കോടി രൂപയ്ക്കായി സഹായഹസ്തം നീട്ടിയ നാസറിന് മുന്നില്‍ പഴയങ്ങാടി മാട്ടൂല്‍ മുഹമ്മദ് സഹായ സമിതിയുടെ വാഗ്ദാനം കൂടി ലഭിച്ചതോടെയാണ് അല്‍പം ആശ്വാസമായത്. മുഹമ്മദ് സഹായനിധിയിലേക്ക് അധികമായി ലഭിച്ച പണത്തില്‍ നിന്ന് 8.5 കോടി രൂപ ഇശല്‍ മറിയത്തിനായി നീക്കിവച്ചതായി അറിയിച്ചിട്ടുണ്ട്.
ഇതുള്‍പ്പടെ നിലവില്‍ 12.10 കോടി രൂപയുടെ സഹായമാണ് ലഭിച്ചിരിക്കുന്നതെന്ന് നാസര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. കുഞ്ഞിന്റെ സ്ഥിതി ദിവസം ചെല്ലുംതോറും മോശമായി വരുകയാണ്. കേരളത്തിന്റെ കൈതാങ്ങ് തന്റെ മകള്‍ക്ക് കൂടി പൂര്‍ണമായി ലഭിക്കുമെന്ന വിശ്വാസത്തില്‍ ചികിത്സയ്ക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് നാസറും കുടുംബവും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തി രക്ത പരിശോധനകള്‍ പൂര്‍ത്തിയാക്കി.
മരുന്നിന്റെ നികുതി ഇളവിനായുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്.
അക്കൗണ്ട് വിവരം: ആക്‌സിസ് ബാങ്ക് 915010040427467 കഎടഇ ഡഠകആ 0002179 നാസര്‍ പി.കെ ഗൂഗിള്‍ പേ 8762464897, 9480114897.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."