പാലിയേക്കരയില്‍ വീണ്ടും ടോള്‍ കൂട്ടി
പുതുക്കാട് (തൃശൂര്‍): പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വീണ്ടും കൂട്ടി. നിലവിലെ നിരക്കില്‍ അഞ്ച് മുതല്‍35 രൂപ വരെയാണ് വര്‍ധനവ്. സെപ്റ്റംബര്‍ ഒന്നിന് പുതിയ നിരക്ക് നിലവില്‍ വരുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
ദേശീയ മൊത്തനിലവാര ജീവിതസൂചികയിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ചാണ് വര്‍ഷംതോറും ടോള്‍ നിരക്ക് പരിഷ്കരിക്കുന്നത്. കാര്‍, ജീപ്പ്, വാന്‍ എന്നിവക്ക് ഒരുദിശയിലേക്ക് നിലവില്‍ ഉണ്ടായിരുന്ന 75 രൂപ 80 ആയും, ഒരുദിവസം ഒന്നിലധികം യാത്രയ്ക്ക് 110 രൂപയെന്നത് 120 ആയും പ്രതിമാസ യാത്രാനിരക്ക് 2,195ല്‍ നിന്ന് 2,370 രൂപയായും ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 130 രൂപ 140 രൂപയായും പ്രതിമാസ യാത്രയ്ക്കുണ്ടായിരുന്ന 3,840 രൂപ 4,145 ആയും ഉയര്‍ത്തി. ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒന്നിലധികം യാത്രയ്ക്കുണ്ടായിരുന്ന 190 രൂപ 275 ആയും ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു ദിശയിലേക്കുള്ള 255 രൂപ 275 ആയും ഉയര്‍ത്തും.
ഒന്നിലേറെ യാത്രയ്ക്ക് 385 രൂപ 415 ആയും പ്രതിമാസ ടോള്‍ 7,680 രൂപ 8,285 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.
വലിയ ബഹുചക്രവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 410 രൂപ 445 രൂപയായും ഒരു ദിവസം ഒന്നിലേറെ യാത്രയ്ക്ക് 665 രൂപയും ഉയര്‍ത്തി.
ഇത്തരം വാഹനങ്ങളുടെ പ്രതിമാസ നിരക്കായിരുന്ന 12,345 രൂപ 13,320 രൂപയായും ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."