ഒരു ലക്ഷത്തിനടുത്ത് ഡിസ്‌കൗണ്ട്;ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിക്കാന്‍ ഫ്രഞ്ച് കമ്പനി രംഗത്ത്
ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ എത്തുകയാണ് നിരവധി പുതിയ കമ്പനികള്‍. മികച്ച മത്സരം കാഴ്ച വെക്കുന്ന വിപണിയിലേക്ക് അവതരിക്കുക നഴി തങ്ങളുടെ കച്ചവടം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനികള്‍ തയ്യാറെടുക്കുന്നത്. ഇപ്പോഴിതാ ഫ്രഞ്ച് കമ്പനിയായ സിട്രണ്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി മികച്ചൊരു ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുകയാണ്. എസ്.യു.വി രൂപത്തിലുള്ള ഹാച്ച്ബാക്കായി വിപണിയില്‍ അവതരിപ്പിക്കപ്പെട്ട സിട്രണിന്റെ c3
വിപണിയില്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും തണുത്ത പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ വാഹനത്തിന് ഇപ്പോള്‍ 99,000 രൂപയുടെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
C3 ഹാച്ച്ബാക്കില്‍ 99,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് സിട്രണ്‍ ഉത്സവ സീസണിലേക്കായി വാഗ്ദാനം ചെയ്യുന്നത്. ഇപ്പോള്‍ വാഹനം വാങ്ങുന്ന ഉപഭോക്താവിന് C3 ബൈ നൌ പേ ലേറ്റര്‍ എന്നപോലെ 2024 മുതല്‍ ഇഎംഐകള്‍ അടച്ച് തുടങ്ങാം. 5 വര്‍ഷത്തെ അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ മെയിന്റനെന്‍സും 5 വര്‍ഷം അല്ലെങ്കില്‍ 1 ലക്ഷം കി.മീ വരെ എക്സ്റ്റന്‍ഡഡ് വാറണ്ടിയും ഉള്‍പ്പെടുന്ന ഒരു മെയിന്റനന്‍സ് പ്രോഗ്രാമും സിട്രണിന്റെ പുതിയ പ്രഖ്യാപനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മൂന്ന് വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന വാഹനത്തിന് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമാണുള്ളത്.
ഇതിലെ NA എഞ്ചിന്‍ പരമാവധി 80 bhp പവറില്‍ 115 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ 108 bhp കരുത്തില്‍ 190 Nm torque വരെ നല്‍കാന്‍ പ്രാപ്തമാണ്. ഈ എഞ്ചിന്‍ സെഗ്മെന്റിലെ തന്നെ ഏറ്റവും പവര്‍ഫുള്‍ യൂണിറ്റുകളില്‍ ഒന്നാണ്.
Content Highlights:citroen announces care festival offers for c3 hatchback
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."