ശബരിമലയിലേത് നിത്യ ബ്രഹ്മചാരി സങ്കല്‍പ്പം,ആചാരങ്ങള്‍ അട്ടിമറിക്കരുത്; ജി.സുധാകരന്
ആലപ്പുഴ:ശബരിമലയിലേത് നിത്യ ബ്രഹ്മചാരി സങ്കല്പ്പമാമെന്നും ആചാരങ്ങള്‍ അട്ടിമറിക്കരുതെന്നും മുന്‍ മന്ത്രിയും സി.പി.എം നേതാവ് ജി.സുധാകരന്.ശബരിമലയിലേത് നിത്യ ബ്രഹ്മചാരി സങ്കല്പ്പമായതിനാലാണ് അവിടെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത്.അത് മാറ്റിപ്പറയുകയോ, അട്ടിമറിക്കുകയോ ചെയ്യേണ്ട കാര്യമില്ല.എല്ലാവരും ബഹുമാനിച്ച് അംഗീകരിച്ച് പോകുന്ന കാര്യമാണിത്. യുവതി പ്രവേശനം വിലക്കി ചട്ടമുണ്ടെന്നാണ് സൂചിപ്പിക്കുക മാത്രമാണ് കഴിഞ്ഞദിവസം ചെയ്തതെന്നും അല്ലാതെ ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലെന്നും ജി.സുധാകരന് വ്യക്തമാക്കി.
ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ജി സുധാകരന് നടത്തിയ പ്രതികരണം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് വിശദീകരണം. ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന തരത്തില്‍ സുധാകരന് പറഞ്ഞതായാണ് ആരോപണം.ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനില്‍ക്കുന്നിടത്തോളം കാലം ജ്യോതിഷത്തിനു പ്രസക്തിയുണ്ടെന്നും ജി സുധാകരന് പറഞ്ഞു. കോണ്‍ഗ്രസുകാരനെയും കമ്യൂണിസ്റ്റുകളെയും തിരിച്ചറിയാന്‍ പറ്റാതായി. കമ്യൂണിസ്റ്റുകളില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ല എന്നതാണ് പ്രശ്നം. രാഷ്ട്രീയം ഒരു കലയാണ്. അതു മനസ്സിലാക്കാതെ കുറെപ്പേര് രാവിലെ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ് എന്നും സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."