മോദിയെ പ്രധാനമന്ത്രിയാക്കാന്‍ നടക്കുന്ന പാര്‍ട്ടിയെ സര്‍ക്കാരില്‍ ആവശ്യമുണ്ടോയെന്ന് സിപിഎം തീരുമാനിക്കണം: കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി:നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയുടെ കേരള ഘടകത്തെ സംസ്ഥാന സര്‍ക്കാരില്‍ വേണമോയെന്ന് സിപിഎം തീരുമാനിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. വ്യത്യസ്ഥ നിലപാടിന്റെ പേരില്‍ ഇബ്രാഹീമിനെ ജെഡിഎസ് പുറത്താക്കിയെങ്കിലും കേരളഘടകത്തെ പുറത്താക്കിയതായി കുമാരസ്വാമി പറഞ്ഞിട്ടില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
'ജെഡിഎസിന്റെ കേരള ഘടകത്തിന് ദേശീയ നേതൃത്വവുമായി ഭിന്നത ഉണ്ടെങ്കില്‍ അത് വാക്കാല്‍ പറഞ്ഞാല്‍ പോരാ. തിരഞ്ഞെടുപ്പ് കമ്മിഷനു കത്ത് നല്‍കുകയാണ് അവര്‍ ചെയ്യേണ്ടത്. ഈ വിഷയത്തെ സിപിഎം വളരെ ലാഘവത്തോടെയാണ് എടുത്തിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ന്യായീകരണം കേട്ട് ചിരിച്ചുപോയി. മുഖ്യമന്ത്രി പിണറായി വിജയന്റെ എന്ത് മഹാമനസ്‌കതയെക്കുറിച്ചാണ് കുമാരസ്വാമി പറഞ്ഞത്? വ്യത്യസ്ത നിലപാടുള്ള ഇബ്രാഹിമിനെ പുറത്താക്കിയിട്ടും കേരളഘടകത്തെ കുമാരസ്വാമി പുറത്താക്കിയിട്ടില്ല.' – വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
'സിപിഎമ്മിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സിപിഎമ്മിന് ഭയമാണ്. ജെഡിഎസ് വിഷയത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം. സിപിഎം എപ്പോഴും പറയാറുള്ള മോദി–ബിജെപി വിരുദ്ധത ഈ വിഷയത്തില്‍ കാണുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ആരെയോ ഭയപ്പെടുന്ന അഴകൊഴമ്പന്‍ നിലപാട് സിപിഎം സ്വീകരിക്കരുത്. സിപിഎം നിലപാട് എല്ലാവരും ഉറ്റുനോക്കുകയാണ്. ബിജെപിക്ക് ലോക്‌സഭയില്‍ സീറ്റ് ഉണ്ടാക്കി നല്‍കാനാണ് ജെഡിഎസ് ശ്രമം.' കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Content Highlights:cpm decide their stand in jds kerala unit said kc venugopal
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."