ബ്ലാസ്റ്റേഴ്‌സ്‌നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയില്‍; പോയിന്റ് പട്ടികയില്‍ നാലാമത്
ടൊറന്റോ:ഗാസയിലെ ഇസ്‌റാഈല്‍ ആക്രമണത്തിലെ നിലപാടിന്റെ പേരില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മസ്ജിദ് സന്ദര്‍ശന വേളയില്‍ കടുത്ത പ്രതിഷേധം.കാനഡയിലെ മുസ്‌ലിം പള്ളിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് വിശ്വാസികള്‍ ട്രൂഡോക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. നാണക്കേട് എന്ന് വിളിച്ച് കൂവിയ വിശ്വാസികള്‍ ട്രൂഡോയുടെ പ്രസംഗം തടസപ്പെടുത്തുകയും ചെയ്തു.ടൊറന്റോയിലെ എറ്റോബിക്കോയിലെ ഒരു പള്ളിയിലായിരുന്നു ജുമുഅ നമസ്‌ക്കാരവേളയില്‍ ട്രൂഡോ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തിയത്.
തുടര്‍ന്ന് പള്ളിയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത് മുതല്‍ വിശ്വാസികള്‍ ട്രൂഡോക്കെതിരെ പ്രതിഷേധവുമായി എത്തുകയായിരുന്നു.
ഇസ്‌റാഈല്‍ ഹമാസ് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് ഇടപെടല്‍ വേണമെന്നു ജനക്കൂട്ടത്തില്‍നിന്ന് ആവശ്യമുയര്‍ന്നു.വെടിനിര്‍ത്തല്‍ ആവശ്യപ്പെടാന്‍ ഇനിയും എത്ര ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടണമെന്നും ചോദ്യമുയര്‍ന്നു. ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും പള്ളിയില്‍ ഉയര്‍ന്നു. ഇത്രയും പ്രയാസം നിറഞ്ഞൊരു ഘട്ടത്തില്‍ കൂടെ പ്രാര്‍ത്ഥിക്കാന്‍ അവസരം നല്‍കിയതില്‍ നന്ദിയുണ്ടെന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം.
ഹമാസ് ആക്രമണത്തെ ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചിരുന്നു. ഇസ്‌റാഈലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരത്തോടൊപ്പമാണ് ഇപ്പോഴും കാനഡ. ഹമാസ് ഫലസ്തീനികളെ പ്രതിനിധീകരിക്കുന്നില്ലെന്നും മുസ്‌ലിംകള്‍ക്കോ അറബികള്‍ക്കോ വേണ്ടിയല്ല സംസാരിക്കുന്നതെന്നും ട്രൂഡോ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടിരുന്നു.
Content Highlights:north east united and blasters match are tied
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."