സമരക്കാരുടെ തലയ്ക്കടിക്കാന്‍ നിര്‍ദേശം; അടിയേറ്റ കര്‍ഷകന്‍ മരിച്ചു
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചതിന് കൊടുംക്രൂരത
ചണ്ഡിഗഡ്: ബി.ജെ.പി ഭരിക്കുന്ന ഹരിയാനയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ തലയടിച്ച് പൊട്ടിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയ സംഭവത്തിന് പിന്നാലെ അടിയേറ്റ കര്‍ഷകന്‍ മരിച്ചു. കര്‍ണാല്‍ സ്വദേശി സുശീല്‍ കാജലാണ് മരിച്ചത്. പൊലിസ് ലാത്തിച്ചാര്‍ജില്‍ ഇദ്ദേഹത്തിന് തലക്കും കാലിനും ഗുരുതരമായി പരുക്കേറ്റിരുന്നു.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പങ്കെടുത്ത യോഗത്തിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരെയാണ് പൊലിസ് ക്രൂരമായി തല്ലിച്ചതച്ചത്. കഴിഞ്ഞ വര്‍ഷം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.
പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വിളിച്ചുചേര്‍ത്ത ബി.ജെ.പി ജനപ്രതിനിധികളുടെ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ കര്‍ഷകരുടെ തലയടിച്ച് പൊട്ടിക്കാന്‍ നിര്‍ദേശം നല്‍കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. കര്‍ണാലിലെ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹയാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
എല്ലാവരും ലാത്തിയെടുത്ത് തയാറാകണമെന്നും ഓരോ പ്രതിഷേധക്കാരന്റെ തലയില്‍നിന്നും രക്തം ഒഴുകണമെന്നും സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് സിന്‍ഹ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നത് വിഡിയോയില്‍ വ്യക്തമാണ്. അതേസമയം കര്‍ഷകരുടെ ഭാഗത്തുനിന്ന് കല്ലേറ് ഉണ്ടായ സാഹചര്യത്തില്‍ ആവശ്യമായ സേനയെ നിയോഗിക്കാനാണ് താന്‍ നിര്‍ദേശിച്ചതെന്ന് ആയുഷ് സിന്‍ഹ പിന്നീട് വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പി ദീപിന്ദര്‍ ഹൂഡയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ക്രൂരതയുടെ എല്ലാ അതിരുകളും ബി.ജെ.പി സര്‍ക്കാര്‍ ലംഘിച്ചതായും വിഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നാണ് ബി.ജെ.പി ലോക്‌സഭാ എം.പി വരുണ്‍ ഗാന്ധി പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."