HOME
DETAILS

ഫലസ്തീന്‍ ജനത എങ്ങോട്ടും ഓടിപ്പോകാന്‍ ഉദ്ധേശിക്കുന്നില്ല; മാതൃരാജ്യത്ത് തുടരും: പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

  
backup
October 22 2023 | 01:10 AM

president-abbas-speech-in-arab-summit

കെയ്‌റോ:ഫലസ്തീനികള്‍ എങ്ങോട്ടും ഓടിപ്പോകാന്‍ ഉദ്ധേശിക്കുന്നില്ലെന്നും മാതൃരാജ്യത്ത് തന്നെ തുടരുമെന്നും പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അറബ് ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു. കെയ്‌റോയില്‍ നടക്കുന്ന അറബ് ഉച്ചകോടിയുടെ ആമുഖ പ്രസംഗത്തിലാണ് അദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷത്തിനിടെ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അറബ് ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടത്.

ഖത്തര്‍ , യു എ ഇ , സഊദി അറേബ്യ , ബഹ്‌റൈന്‍ , കുവൈത്ത് , ജോര്‍ദാന്‍ , ഇറാഖ് , സൈപ്രസ് രാജ്യങ്ങളാണ് ഈജിപ്തില്‍ ഒത്തു ചേര്‍ന്നത്. ഇവര്‍ക്കൊപ്പം ഐക്യ രാഷ്ട്ര സഭ ജനറല്‍ സെക്രട്ടറിയും ജപ്പാന്‍ , ജര്‍മനി , തുര്‍ക്കി , ഗ്രീസ് എന്നീ രാജ്യങ്ങളിലെയും ഫലസ്തീന്റെയും പ്രതിനിധികള്‍ ഉച്ചക്കോടിയില്‍ പങ്കെടുത്തു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അടക്കമുള്ളവരും കെയ്‌റോയില്‍ ചേരുന്ന ഉച്ചകോടിയില്‍ പങ്കെടുത്തു.

അതിനിടെ ഗാസയിലേക്കുള്ള റഫ അതിര്‍ത്തി ഈജിപ്ത് തുറന്നിട്ടുണ്ട്. ഇതോടെ യുദ്ധം തുടങ്ങി 14 ദിവസങ്ങള്‍ക്ക് ശേഷം ഗാസയിലേക്ക് മരുന്നും ഭക്ഷണവും എത്തിത്തുടങ്ങി. 23 ലക്ഷം ജനങ്ങള്‍ ഉള്ള ഗാസയിലേക്ക് ദിവസം വെറും 20 ട്രക്കുകളിലാണ് ഭക്ഷണവും മരുന്നും എത്തുന്നത്. വേണ്ടതിന്റെ ആയിരത്തിലൊന്നുപോലും ആകുന്നില്ലെന്നാണ് സന്നദ്ധ സംഘടനകള്‍ പറയുന്നത്. എങ്കിലും 14 ദിവസമായി വെള്ളം പോലും കിട്ടാത്ത ഗാസയിലെ മനുഷ്യര്‍ക്ക് നേരിയ ആശ്വാസമാണ് റഫ അതിര്‍ത്തി തുറന്നത്.

Content Highlights:President Abbas speech in arab summit



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  8 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  8 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  8 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  8 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  8 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  8 days ago