HOME
DETAILS
MAL
വ്യോമസേന മുന്‍ മേധാവി രാകേഷ് കുമാര്‍ സിങ് ഭദൗരിയ ബി.ജെ.പിയില്‍ ചേര്‍ന്നു
Web Desk
March 24 2024 | 09:03 AM
ന്യൂഡല്‍ഹി: വ്യോമസേന മുന്‍ മേധാവി രാകേഷ് കുമാര്‍ സിങ് ഭദൗരിയ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരില്‍ നിന്നാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. രാജ്യത്തെ 23-ാമത് വ്യോമസേന മേധാവിയായിരുന്നു ആര്.കെ.എസ്. ഭദൗരിയ.
40 വര്‍ഷത്തോളം വ്യോമസേനയില്‍ സേവനം അനുഷ്ഠിച്ച ബദൗരിയ, 2021 ലാണ് സേനയില്‍ നിന്നും വിരമിച്ചത്. ദേശീയ സുരക്ഷയ്ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളെ പ്രശംസിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
തിരുപ്പതി മുന്‍ എം.പിയും വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവുമായ വരപ്രസാദ് റാവുവും ബി.ജെ.പിയില്‍ ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."