സിബിഐക്ക് വീട്ടിലെത്തി ചെരിപ്പുകളുടെ എണ്ണമെടുക്കാം; മഹുവ മൊയ്ത്ര
ന്യൂഡല്‍ഹി: സിബിഐയെ പരിഹസിച്ച് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര.
'സിബിഐ റെയ്ഡിന് ഒരുങ്ങുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഞാന്‍ ദുര്‍ഗാപൂജയുമായി തിരക്കിലാണ്. എന്റെ വീട്ടിലെത്തി ചെരിപ്പുകളുടെ എണ്ണമെടുക്കാന്‍ ഞാന്‍ സിബിഐയെ ക്ഷണിക്കുന്നു. പക്ഷേ, കല്‍ക്കരി ഇടപാടിലൂടെ അദാനി സ്വന്തമാക്കിയ 13,000 കോടി രൂപയെക്കുറിച്ച് ആദ്യം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യൂ' മഹുവ സമൂഹമാധ്യമത്തില്‍ കുറിച്ചു.
അതേസമയംതൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ പരാതി നല്‍കിയതിനു പിന്നാലെ തന്റെ ജീവനു ഭീഷണിയുണ്ടെന്ന് അഭിഭാഷകന്‍ ജയ് ആനന്ദ് ദെഹാദ്‌റായ് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മഹുവ പണം വാങ്ങിയെന്ന് സിബിഐക്കും ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കും നല്‍കിയ പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും ജയ് ആനന്ദ് ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു നിഷികാന്ത് ദുബെ അഴിമതി വിരുദ്ധ വിഭാഗമായ ലോക്പാലിനും കത്തുനല്‍കി.
Content Highlights:come home count my pairs of shoes mahua moitra invites cbi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."