HOME
DETAILS
MAL
സമുദായ നേതാക്കള്‍ ഇരിക്കാര് പറയുമ്പോള്‍ കിടക്കാന്‍ കഴിയില്ല: വി.ഡി സതീശന്
backup
November 14 2022 | 05:11 AM
ദുബൈ: എന്‍.എസ്.എസിനെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്നും എന്നാല്‍ സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ദുബൈയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങളുടെയും നേതാക്കളുമായും വോട്ട് തേടി സംസാരിക്കാറുണ്ട്. എല്ലാവരെയും സഹായിക്കുകയും ചെയ്യും. എന്നാല്‍ വര്‍ഗീയവാദികളുടെ വോട്ട് വേണ്ട എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. സമുദായ നേതൃത്വങ്ങളുമായി ഇനിയും സംസാരിക്കും. അനുവാദം വാങ്ങിയാണ് ഓരോ സമുദായ നേതാക്കളെയും കാണാന്‍ പോകുന്നത്. അവര്‍ക്ക് താല്പര്യമില്ലെങ്കില് കാണാതിരിക്കാം. എന്നാല്‍ സമുദായ നേതൃത്വം ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഗവര്‍ണര്‍ വിഷയത്തില്‍ യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട് വിഷയാധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം ഗവര്‍ണറും സര്‍ക്കാറും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചത്. സുപ്രീംകോടതിയില്‍ അടക്കം നിയമവിരുദ്ധ നിയമനങ്ങള്‍ക്ക് രണ്ടുകൂട്ടരും ഒരേപോലെ പിന്തുണച്ചു. ഇപ്പോള്‍ നടക്കുന്ന തര്‍ക്കം അതിനാല്‍ തന്നെ അംഗീകരിക്കാനാവില്ല. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറുടെ കത്ത് സംബന്ധിച്ച കേസ് അന്വേഷണത്തില്‍ ഒട്ടും തൃ പതിയില്ലെന്നും കുറ്റകൃത്യത്തെ വെള്ളപൂശുന്ന രീതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലുള്പ്പെടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് വി.ഡി സതീശന് യു.എ.ഇയില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."