HOME
DETAILS
MAL
യു.എസില്‍ അതിശക്തമായ ഇദ ചുഴലിക്കാറ്റ്: ന്യൂ ഓര്‍ലീന്‍സില്‍ കനത്ത നാശം
backup
August 30 2021 | 06:08 AM
വാഷിങ്ടണ്‍: യു.എസില്‍ അതിശക്തമായ ഇദ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. രാജ്യത്തെ തെക്കുപടിഞ്ഞാറന്‍ തീരപ്രദേശത്താണ് ചുഴലിക്കാറ്റെത്തിയത്. ഇതോടെ ലൂസിയാന സംസ്ഥാനത്തെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ന്യൂ ഓര്ലീന്സിലാണ് കനത്ത നാശമുണ്ടായത്.
ന്യൂ ഓര്‍ലീന്‍സ് നഗരത്തിലെ വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി. ഇവിടെ മരംവീണ് ഒരാള്‍ മരിക്കുകയും ചെയ്തു.
കാറ്റഗറി 4ല്‍ പെടുന്ന കൊടുങ്കാറ്റാണ് ഇദ. 16 വര്‍ഷം മുമ്പ് ലൂസിയാന, മിസിസിപ്പി സംസ്ഥാനങ്ങളെ ചുഴറ്റിയെറിഞ്ഞ കത്രീന ചുഴലിക്കാറ്റിന്റെ അതേദിവസമാണ് ഇദയും എത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."