ഗോപിനാഥ് പാര്‍ട്ടി വിട്ടുപോകുമെന്ന് വിശ്വസിക്കുന്നില്ല- കെ. സുധാകരന്‍
തിരുവനന്തപുരം: എ.വി ഗോപിനാഥ് പാര്‍ട്ടി വിട്ടുപോകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഗോപിനാഥുമായി ആത്മബന്ധമുണ്ട്. ഉള്ളില്‍ തട്ടിയബന്ധമാണ് തങ്ങള്‍ തമ്മിലുള്ളത്. ഗോപിനാഥ് തന്നെ കൈവിട്ടുപോകില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
വിവാദവുമായി മുന്നോട്ടു പോകാന്‍ കഴിയില്ല. പരസ്യപ്രതികരണം ഭൂഷണമാണോയെന്ന് നേതാക്കള്‍ ചിന്തിക്കണം. ഈ വിഷയത്തിലുള്ള പാര്‍ട്ടിയുടെ അഭിപ്രായങ്ങളെല്ലാം പ്രകടിപ്പിച്ചു കഴിഞ്ഞു. അത് അടഞ്ഞ അധ്യായമാണ്. ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. വിവാദങ്ങളുടെ ചാപ്റ്റര്‍ ക്ലോസ് ചെയ്തു. പാര്‍ട്ടിയുടെ ഗുണത്തിന് വേണ്ടി ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും കാലം അവസാനിച്ചെന്ന് പറഞ്ഞിട്ടില്ല. അങ്ങിനെ പറയുകയും ഇല്ല. എന്നും താങ്ങും തണലുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ വരാന്‍ പോകുന്ന രൂപവും ഭാവവും ആറ് മാസത്തിനുള്ളില്‍ പിടികിട്ടും. എല്ലാവരെയും സഹകരിപ്പിക്കാന്‍ പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കാനാകില്ല. സഹകരിക്കണമെന്നാണ് എല്ലാവരോടും പറയുന്നതെന്നും സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് ടൈംലൈന്‍ തന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പ് സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."