HOME
DETAILS
MAL
ഫ്‌ളോട്ടിംഗ് ഹോട്ടല്‍ ക്രൂയിസ്‌ക് ദോഹയിലെത്തി
backup
November 14 2022 | 13:11 PM
ദോഹ: ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് താമസിക്കുന്നതിനുളള
ഫ്ളോട്ടിംഗ് ഹോട്ടലായി പ്രവര്‍ത്തിക്കുന്ന ആദ്യ കൂറ്റന്‍ ക്രൂയിസ് കപ്പല്‍ ഖത്തറിലെത്തി . മൂന്ന് ഫളാേട്ടിംഗ് ഹോട്ടലുകളില്‍ ആദ്യത്തേത് കഴിഞ്ഞ ദിവസം രാവിലെയാണ് ഖത്തറിലെത്തിയത്.
എം.എസ്സി വേള്‍ഡ് യൂറോപ്പ എന്ന പടുകൂറ്റന്‍ ക്രൂയിസ് കപ്പലാണ് പഴയ ദോഹ തുറമുഖത്ത് നങ്കൂരമിട്ടത്. ക്രൂയിസില്‍ വിനോദ പരിപാടികളും, സിനിമയും സംഗീതവും, കായിക മല്‍സരങ്ങളുംകടല്‍ കാററിന്റെ ശീതളിമയില്‍ ആസ്വദിക്കാം. പുറത്ത് നഗര ദൃശ്യങ്ങളും കടല്‍ കാഴ്ചകളും കണ്ടാനന്ദിക്കാം.
പ്രകൃതി സൗഹൃദ ഇന്ധനമായ എല്‍.എന്‍.ജി.ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കപ്പലാണിത്.22 നിലകള്‍, അഥവാ ഡെക്കുകള്‍,2626 കേബിനുകള്‍, 7 നീന്തല്‍ക്കുളങ്ങള്‍, 13 വേള്‍ പുളുകള്‍, ലോകത്തിലെ വിവിധ ഭക്ഷണ വിഭവങ്ങള്‍ ലഭിക്കുന്ന 33 റസ്റ്റോറന്റുകള്‍, ലോഞ്ചുകള്‍,40000 സ്‌ക്വയര്‍ മീററര്‍ പൊതു സ്ഥലം, 22 ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് കെയര്‍ ഇങ്ങിനെ നിരവധി സവിശേഷതകളാല്‍ നിറഞ്ഞതാണീ ക്രൂയിസ് .
കളി കാണാനെത്തുന്നവര്‍ക്ക് മൂന്നു ആഡംബര ക്രൂയിസുകളാണ് ലോകകപ്പ് സംഘാടകരായ സുപ്രിംകമ്മിറ്റി ഫോര്‍ ഡലിവറി ആന്റ് ലീഗസി ബുക്ക് ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."