അത്യപൂര്‍വ്വ ചര്‍ച്ച നടത്തി ഫലസ്തീനീ പ്രസിഡന്റും ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രിയും
ജറുസലേം: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി ബെന്നി ഗ്രാന്റ്‌സും വെസ്റ്റ് ബാങ്കില്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഉന്നതതല കൂടിക്കാഴ്ച നടക്കുന്നത്.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ് യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയതിനു പിന്നാലെയാണ് മഹ്മൂദ് അബ്ബാസും ഗ്രാന്റ്‌സും കൂടിക്കാഴ്ച നടത്തിയത്. ഗസ്സയിലും വെസ്റ്റ്ബാങ്കിലും സുരക്ഷാ, സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചചെയ്തതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗ്രാന്റ്‌സ് പറഞ്ഞു. തുടര്‍ ആശയവിനിമയങ്ങള്‍ നടത്താന്‍ അവര്‍ സമ്മതിച്ചതായും ഗ്രാന്റ്‌സ് പറഞ്ഞു.
President Mahmoud #Abbas met this evening in #Ramallah with Mr. Benny #Gantz, they have discussed the Palestinian-Israeli relations on all aspects. https://t.co/hRJYh4zZNf
— حسين الشيخ Hussein Al Sheikh (@HusseinSheikhpl) August 29, 2021
യോഗത്തില്‍ ഫലസ്തീനിയന്‍ അതിര്‍ത്തികളില്‍ പൊതുകാര്യ ചുമതലയുള്ള സൈനിക മേധാവി ഗാസന്‍ അല്യാനും ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ ഹുസൈന്‍ അല്‍ ശൈഖും ഫലസ്തീനിയന്‍ ഇന്റലിജന്‍സ് മേധാവി മാജിദ് ഫറാജും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."