ആസ്റ്ററിന്റെ സി.എം.ഐ ആശുപത്രി സച്ചിന് ഇന്ന് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍, ക്വാര്‍ട്ടേണറി ആരോഗ്യസേവന സൗകര്യങ്ങളോടെ ബംഗളൂരുവിലെ ഹെബ്ബാളില്‍ ആരംഭിക്കുന്ന ആസ്റ്റര്‍ സി.എം.ഐ ആശുപത്രി ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. രോഗീകേന്ദ്രീകൃതമായ ആശുപത്രിയില്‍ നൂതനമായ വൈദ്യസഹായവും മികവുറ്റ ക്ലിനിക്കല്‍ സേവനവും ലഭ്യമാകും. ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കും.
കാവേരി ഹോസ്പിറ്റല്‍ എന്ന പേരില്‍ 73 ബെഡുകളുമായി നടത്തിയിരുന്ന ആശുപത്രി ആസ്റ്റര്‍ സി.എം.ഐ ഹോസ്പിറ്റല്‍ എന്ന പേരില്‍ വിപുലമായ സൗകര്യങ്ങളോടെ 509 ബെഡുകളുള്ള ക്വാര്‍ട്ടേണറി മള്‍ട്ടിസ്പെഷാലിറ്റി ആശുപത്രിയാക്കി മാറ്റുകയായിരുന്നു.
കാര്‍ഡിയാക് സയന്‍സസ്, ന്യൂറോ സയന്‍സസ്, ഗാസ്ട്രോ സയന്‍സസ്, ജനറല്‍ ആന്‍ഡ് ലാപ്രോ സര്‍ജറി, ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍, ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ്, യൂറോളജി ആന്‍ഡ് നെഫ്രോളജി, ഓര്‍ത്തോപീഡിക്, വിമന്‍ ആന്‍ഡ് ചൈല്‍ഡ്, അഡോളസന്റ് ഹെല്‍ത്ത് എന്നീ വിഭാഗങ്ങളില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് സംവിധാനത്തോടെയാണ് ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."