HOME
DETAILS

മത്സ്യഫെഡിലും മത്സരം; കയറിക്കൂടിയത് 350 പേർ

  
backup
November 14 2022 | 21:11 PM

malsya-fed


തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനക്കത്ത് പുറത്തുവന്നത് ഈയടുത്ത ദിവസം മാത്രം. പക്ഷേ അതിനും എത്രയോ മുമ്പേ കൊല്ലത്ത് അങ്ങാടിപ്പാട്ടാണ് കോര്‍പറേഷനിലെ അനധികൃത നിയമനങ്ങള്‍. നിയമനം ലഭിച്ചവരവിടെ ഇപ്പോഴും പണിയെടുക്കുന്നു. കാലാവധി കഴിഞ്ഞവര്‍ക്ക് നിയമനങ്ങള്‍ നീട്ടി നല്‍കുന്നു.എന്നിട്ടും അത് വാര്‍ത്തയായില്ല. ആര്‍ക്കും പ്രശ്‌നവുമില്ല. ഇതു സംബന്ധിച്ച് കത്തോ കമ്പിയോ പുറത്തുവന്നില്ല.


രണ്ടു വര്‍ഷത്തിനിടെ നിരവധി നിയമനങ്ങള്‍ ഇവിടെ നടന്നുവെന്നാണ് ആരോപണം. നിയമനം നടത്തേണ്ടത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചാണ്. എന്നാല്‍ അവരതൊന്നും അറിഞ്ഞമട്ടില്ല. അവിടെ അപേക്ഷിക്കേണ്ട ആവശ്യവുമില്ല. യോഗ്യത മാനദണ്ഡവുമല്ല. ആകെ വേണ്ടത് സി.പി.എമ്മിന്റെ പാര്‍ട്ടി കത്തുമാത്രം.
2020-21 ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ ഈ നിയമനക്കഥകള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. പക്ഷേ നിയമനം റദ്ദു ചെയ്യാനോ നടപടി സ്വീകരിക്കാനോ ആരുമുണ്ടായില്ല. ചങ്ങലക്കുതന്നെ ഭ്രാന്തിളകിയാല്‍ പിന്നെന്തു ചെയ്യുമെന്നാണ് നാട്ടുകാരുടെ ചോദ്യം. കോര്‍പറേഷനിലെ ഐ.ടി ഓഫിസര്‍ നിയമനത്തിലും നടപടിക്രമങ്ങളൊന്നും ബാധകമാക്കിയില്ല. പാര്‍ട്ടി കത്തുണ്ടായതിനാല്‍ ഉദ്യോഗാര്‍ഥിക്ക് എല്ലാം എളുപ്പം, ലളിതം.


അമൃത് വിഭാഗം, തൊഴിലുറപ്പ്, ഇലക്ട്രിക്കല്‍, ശുചീകരണം എന്നിവിടങ്ങളിലേക്കും താല്‍ക്കാലികക്കാരെ നിയമിച്ചു. അപ്പോഴും പാര്‍ട്ടി കത്തു മാത്രമായിരുന്നു സാക്ഷ്യപത്രം. ഉറപ്പാക്കിയത് ഒരു കാര്യം മാത്രം; പാര്‍ട്ടിക്കൂറുണ്ടോ എന്ന്. കാലാവധി കഴിഞ്ഞ പലരുടെയും കരാര്‍ തകൃതിയായി നീട്ടിക്കൊടുക്കുന്നു. ഡ്രൈവര്‍മാരോടും ഇലക്ട്രിക്കല്‍ സെക്ഷന്‍ ജീവനക്കാരോടും ഇതേ വിശാലമനസാണ് കോര്‍പറേഷനുള്ളത്.


ഈയിടെയാണ് ആശാവര്‍ക്കര്‍മാര്‍ക്കുള്ള അഭിമുഖം നടന്നത്. യോഗ്യരായ നിരവധിപേര്‍ പങ്കെടുത്തു. പക്ഷേ നിയമനലിസ്റ്റില്‍ പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും മാത്രമായി ചുരുങ്ങി. കോര്‍പറേഷന്‍ പരിധിയിലുള്ളവരാകണമെന്ന നിബന്ധനയേയും കാറ്റില്‍പറത്തി. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണനാ മാര്‍ക്ക് ലഭിക്കേണ്ട അഭിമുഖത്തില്‍ ഈ വിഭാഗത്തിലെ ഒരാള്‍ മരുന്നിനുപോലും ഉണ്ടായില്ല. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം കത്തിയതോടെ നിയമനം നടപ്പാക്കാനായിട്ടില്ല.


31 തസ്തികകളില്‍ പുറംവാതിൽ നിയമനം


മത്സ്യഫെഡിലും പിന്‍വാതില്‍ നിയമനത്തിന്റെ ചാകരയുണ്ടെന്നാണ് പുറത്തുവന്ന വിവരം. 2016 ഓഗസ്റ്റ് 15 മുതല്‍ 2021 ഓഗസ്റ്റ് 15വരെ ഇവിടെ 31 തസ്തികകളില്‍ നിയമനം നടന്നുവെന്നാണ് കണക്ക്. അതുപ്രകാരം 342 പേര്‍ നിയമനം നേടിയെന്നു വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. കരാര്‍ നിയമനം എന്ന പേരിലാണ് ഇത്രയും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. ഏറെയും സി.പി.എം നേതാക്കളുടെ ബന്ധുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും തന്നെ. മത്സ്യഫെഡില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്ന ശേഷവും 27പേരെ ഓപറേറ്റര്‍മാരായി നിയമിച്ചിട്ടുണ്ട്. കൂടുതല്‍ നിയമനം നടന്നതു കൊല്ലത്ത്.


സി.ഐ.ടി.യു നേതാവിന്റെ നിര്‍ദേശത്തിലും നിയമനം


ഐ.ഒ.സിയുടെ പാരിപ്പള്ളി പ്ലാന്റില്‍ സി.ഐ.ടി.യു നേതാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് യൂനിയന്‍ അംഗത്തിന്റെ മകനെ താല്‍ക്കാലികമായി നിയമിച്ചത് ഈയിടെ. ലോഡിങ് വിഭാഗത്തില്‍ വന്ന ഒഴിവിലേക്കായിരുന്നു നിയമനം. ഇത് കരാറുകാരന്‍ എതിര്‍ത്തു. എങ്കിലും ചീഫ് പ്ലാന്റ് മാനേജര്‍ നേതാവിന്റെ നിര്‍ദേശം നടപ്പാക്കി പാര്‍ട്ടിക്കൂറു കാണിച്ചു. പ്ലാന്റില്‍ സി.ഐ.ടി.യു യൂനിയന്‍ നേതാക്കള്‍ പണം വാങ്ങി നിയമനം നടത്തുന്നു എന്ന ആക്ഷേപം ശക്തമായിരിക്കെയാണ് ചട്ടവിരുദ്ധ നീക്കവുമായി സംസ്ഥാന നേതാവ് തന്നെ രംഗത്തെത്തിയത്.
(തുടരും)


എഴുത്ത്:
ഫൈസൽ കോങ്ങാട്
എ. മുഹമ്മദ് നൗഫൽ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago