തൃശൂരില്‍ കുതിച്ച് കൊവിഡ്; മലപ്പുറത്തിന് ആശ്വാസം: രോഗികള്‍ കുറഞ്ഞു, രോഗമുക്തി കൂടി: 353 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: ഇന്ന് 19,622 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ അല്പമാശ്വാസം. കണക്കിലും ടി.പി.ആറിലും നേരിയ കുറവുണ്ട്. തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 3177 പേര്, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700 ജില്ലകളാണ് തൊട്ടുതാഴെ. അതേ സമയം ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്ന മലപ്പുറത്ത് 1526 ആയ കുറഞ്ഞിട്ടുണ്ട്.
70 തദ്ദേശ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി.18,436 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1061പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,563 പേര് രോഗമുക്തി നേടിയപ്പോള്‍ മലപ്പുറമാണ് മുന്നില്‍. 2757 എറണാകുളം 2477, തൃശൂര്‍ 2662, പാലക്കാട് 2392, കോഴിക്കോട് 2404, എന്നിങ്ങനേയാണ് രോഗമുക്തിയായത്.
വിവിധ ജില്ലകളിലായി 5,39,097 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2641 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."