ഗവർണർക്കെതിരേ എൽ.ഡി.എഫിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്; ഗവർണർ ഡൽഹിയിൽ
തിരുവനന്തപുരം: ഗവർണർക്ക് എതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ രാജ് ഭവൻ മാർച്ച് നടത്തും. സമരം സി.പി.എം ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രതിഷേധം ദേശീയതലത്തിൽ ചർച്ചയാക്കി മാറ്റുന്നതിനായി ഡി.എം.കെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും പങ്കെടുപ്പിക്കും. പ്രതിഷേധത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് എൽ.ഡി.എഫ് അറിയിച്ചിരിക്കുന്നത്.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിലാണ്. ഔദ്യോഗികാവശ്യങ്ങൾക്കായി പാറ്റ്‌നയിൽ പോയ ഗവർണ്ണർ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഡൽഹിയിൽ തിരിച്ചെത്തും.
അതിനിടെ, രാജ്ഭവനിലേക്ക് എൽ.ഡി.എഫ് നടത്തുന്ന മാർച്ച് തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നൽകിയ പൊതുതാല്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."