ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച പി.എസ്.പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി, നടപടി രാജിവെക്കാനിരിക്കേയെന്ന് പ്രശാന്ത്, ആരോപണം കെ.സി വേണുഗോപാലിനെതിരേ
തിരുവനന്തപുരം: കെ.പി.സി.സി മുന്‍ സെക്രട്ടറി പി.എസ്. പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് അറിയിച്ചു. ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചതിനാണ് നടപടിയെന്നും സുധാകരന് വ്യക്തമാക്കി. സസ്പെന്‍ഡ് ചെയ്തിട്ടും തിരുത്താന്‍ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു പ്രശാന്ത്. മണ്ഡലത്തില്‍ തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി ശ്രമിച്ചെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. പി.എസ്. പ്രശാന്തിന്റെ ആരോപണത്തിന് മറുപടിയുമായി പാലോട് രവിയും രംഗത്തെത്തിയിരുന്നു.
നെടുമങ്ങാട്ട് വീണ്ടും മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും പ്രശാന്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഉദ്ഘാടനം ചെയ്തത് താനാണെന്നും പാലോട് രവി പറഞ്ഞു.
നെടുമങ്ങാട്ടെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പാലോട് രവിക്കെതിരെ നടപടി വേണമെന്നായിരുന്നു പി.എസ്. പ്രശാന്ത് ആവശ്യപ്പെട്ടത്. തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി രഹസ്യയോഗം ചേര്‍ന്നിരുന്നുവെന്നും ഇക്കാര്യം അന്വേഷണസമിതിക്ക് മുന്‍പാകെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേ സമയം പ്രതീക്ഷിച്ച നടപടിയാണിതെന്നും നാളെ രാജിവെക്കാനിരിക്കേയാണ് പുറത്താക്കല്‍. കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസിനെ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."