സുധാകരന്റെ വിവാദ പരാമര്‍ശം: യു.ഡി.എഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചെന്ന് എം.കെ മുനീര്‍; മുന്നണി വിടില്ല
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ യുഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ മുനീര്‍. ആലോചിച്ച് മറുപടി പറയാമെന്നു നേതൃത്വം അറിയിച്ചു. നാളെ പാണക്കാട് ചേരുന്ന ലീഗ് നേതൃയോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ പറഞ്ഞു.മുസ്ലിം ലീഗ് മുന്നണി വിടുമെന്ന് സിപിഎമ്മിന്റെ നടക്കാത്ത സ്വപ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഐക്യ ജനാധിപത്യ മുന്നണിയില്‍ തന്നെയാണ് മുസ്ലിം ലീഗ് ഉള്ളത്. ഇതിന്റെ പേരില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ മൊത്തത്തില്‍ ചെറുതായി കാണുന്നില്ല. ആരോങ്കിലും എന്തെങ്കിലും പറഞ്ഞുവെന്ന കാരണത്താല്‍ മുന്നണി വിടേണ്ട സാഹചര്യം ഇല്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ഇപ്പോഴും വലിയ പ്രസക്തിയുണ്ടെന്നും എം .കെ മുനീര്‍ വ്യക്തമാക്കി.
കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് ആര്.എസ്.എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ട്. പ്രസ്താവനകള്‍ എതിരാളികള്‍ ആയുധമാക്കും എന്നാണ് വിലയിരുത്തല്‍. കെ.പി.സി.സി അധ്യക്ഷന്‍ തന്നെ ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് ദേശീയ തലത്തില്‍ തന്നെ തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്.സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ ഹൈക്കമാന്‍ഡ് ഇന്ന് നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും.
ആര്.എസ്.എസ് ശാഖകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ താന്‍ ആളെ വിട്ടിരുന്നു എന്നാണ് രണ്ട് ദിവസം മുമ്പ് എം.വി.ആര് അനുസ്മരണത്തില്‍ സുധാകരന് പറഞ്ഞത്. ഇന്നലെ ജവഹര്‍ ലാല്‍ നെഹ്റു ശ്യാമപ്രസാദ് മുഖര്‍ജിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് അടക്കം ഉന്നയിച്ച് ഇത് ന്യായീകരിച്ചതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ പ്രതിസന്ധിയിലായത്.
അതേസമയം പരാമര്‍ശത്തിന് വിശദീകരണവുമായി കെ.സുധാകരന് രംഗത്തെത്തിയിരുന്നു. തനിക്ക് വാക്കുപഴി സംഭവിച്ചതാണന്നും മനസ്സില്‍ പോലും ഉദ്ദേശിക്കാത്ത തലത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചതെന്നുമായിരുന്നു വിശദീകരണം. ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയര്‍ത്തിക്കാട്ടാനാണ് പ്രസംഗത്തിലൂടെ ശ്രമിച്ചതെന്നും സുധാകരന് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."