HOME
DETAILS
MAL
യൂത്ത് ലീഗ് സായാഹ്ന സദസ് സെപ്റ്റംബര്‍ ഒന്നിന്
backup
August 26 2016 | 21:08 PM
കിനാലൂര്‍: എല്‍.ഡി.എഫ് സര്‍ക്കാര്‍ നൂറുദിവസം പൂര്‍ത്തിയാക്കുന്ന സെപ്റ്റംബര്‍ ഒന്നിനു പഞ്ചായത്ത് കേന്ദ്രങ്ങളില്‍ വഞ്ചനാദിനാചരണ സായാഹ്ന സദസുകള്‍ സംഘടിപ്പിക്കാന്‍ ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. യോഗം യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.
ടി. നാസര്‍ അധ്യക്ഷനായി. സാജിത് നടുവണ്ണൂര്‍, കെ.കെ ഹമീദ്, പി.എച്ച് ശമീര്‍, നിസാര്‍ അത്തോളി, സിദ്ദീഖ് സ്കൈവെ സംസാരിച്ചു. അഡ്വ. കെ.കെ സൈനുദ്ദീന്‍, മുനീര്‍ ചോയിമഠം, സിറാജ്, ഷാഫി പനങ്ങാട്, ഷംസീര്‍ ആശാരിക്കല്‍, ഫസല്‍ കൂനഞ്ചേരി, ആഷിഖ് കായണ്ണ, അഫ്സല് കായണ്ണ, അജ്നാസ് കായണ്ണ, സിറാജ് ചിറ്റേടത്ത്, ഷാഫി കൂനഞ്ചേരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."