HOME
DETAILS
MAL
അഫ്ഗാനില്‍ ഇസ്ലാമിക നിയമം പൂര്‍ണമായി നടപ്പാക്കാന്‍ താലിബാന് ഉത്തരവ്
backup
November 15 2022 | 04:11 AM
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക നിയമം പൂര്‍ണമായി നടപ്പാക്കാന്‍ താലിബാന് പരമോന്നത നേതാവ് മൗലവി ഹിബത്തുല്ല അഖുന്ദ്സാദ ഉത്തരവിട്ടു. 2021 ഓഗസ്റ്റില്‍ താലിബാന് അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഇത്തരമൊരു ഔപചാരിക ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഒരു സംഘം ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അഖുന്ദ്സാദയില്‍ നിന്നുള്ള നിര്‍ദേശം വന്നതെന്ന് താലിബാന് വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.
ഇസ്ലാമിക് എമിറേറ്റ് നേതാവിന്റെ ഉത്തരവ് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് താലിബാന് വക്താവ് പറഞ്ഞു. കൊലപാതകത്തിലും തട്ടിക്കൊണ്ടുപോകലിലും മോഷണത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ അവരുടെ പ്രവൃത്തികള്‍ക്ക് ശരിഅത്ത് നിയമപ്രകാരം ശിക്ഷിക്കപ്പെടണമെന്ന് താലിബാന് വക്താവ് യൂസഫ് അഹമ്മദിയും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."