വായ്പ തിരിച്ചടവിനുള്ള സമയപരിധി ദീർഘിപ്പിച്ച് കുവെെത്ത് ; ചെറുകിട സംരംഭകർക്ക് ആശ്വാസം
കുവെെത്ത്: വായ്പ തിരിച്ചടവിനുള്ള സമയപരിധി ദീർഘിപ്പിച്ച് കുവെെത്ത്. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയമാണ് ദീർഘിപ്പിച്ചിരിക്കുന്നത്. നിരവധി പേർ സാമ്പത്തിക പ്രയാസത്തെ തുടർന്ന് വായ്പ തിരിച്ചടക്കാൻ ഉണ്ടായിരുന്നു. ഇവർക്കെല്ലാം ആശ്വാസമാകുന്ന രീതിയിലാണ് പുതിയ സംവിധാനം എർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിർദേശത്തിന് അംഗീകരം ലഭിച്ചത്.
ദേശീയ ഫണ്ടിൽനിന്ന് വായ്പയെടുത്ത 800-ഓളം സംരംഭകര്‍ക്ക് ആണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. ബിസിനസ് ആൻഡ് സ്മോൾ എന്റർപ്രൈസ് എൻവയൺമെന്റ് കമ്മിറ്റി നേരത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് കാലത്ത് പലർക്കും വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായി, അതിനാൽ പണം തിരിച്ചടക്കാൻ സാധിച്ചില്ല. പുതിയ തീരുമാനം ഒരുപാട് പേർക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Kuwait deadline for SMEs
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."