തോല്‍വിയറിയാതെ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു; അഞ്ചാം ജയം
തോല്‍വിയറിയാതെ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു; അഞ്ചാം ജയം
തോല്‍വിയറിയാതെ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു. ന്യുസിലന്‍ഡിനെതിരെ നാല് വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തി.
കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ജയവും കുറിച്ചു. മൂന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായ വിരാട് കോലിയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 48 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.49ാം സെഞ്ചുറിക്ക് അഞ്ച് റണ്‍സകലെ പുറത്തായ കോലി 104 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 95 റണ്‍സെടുത്തു. 44 പന്തുകള്‍ നേരിട്ട ജഡേജ 39 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 46 റണ്‍സെടുത്ത രോഹിത്തിനെ മടക്കി ലോക്കി ഫെര്‍ഗൂസന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 31 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഗില്ലിനെയും ഫെര്‍ഗൂസന്‍ പുറത്താക്കി.
ഇതിനിടെ ഇന്ത്യന്‍ ഇന്നിങ്‌സ് 15 ഓവര്‍ പിന്നിട്ടതിനു പിന്നാലെ സ്റ്റേഡിയത്തില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം കളി നിര്‍ത്തിവെച്ചു.
കളി പുനരാരംഭിച്ച ശേഷം മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലി ശ്രേയസ് അയ്യര്‍ സഖ്യം 52 റണ്‍സ് ചേര്‍ത്ത് ഇന്നിങ്‌സ് ട്രാക്കിലാക്കി. എന്നാല്‍ 29 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 33 റണ്‍സെടുത്ത ശ്രേയസിനെ മടക്കി ട്രെന്റ് ബോള്‍ട്ട് തിരിച്ചടിച്ചു.
പക്ഷേ നാലാം വിക്കറ്റില്‍ കെ.എല്‍ രാഹുലിനെ കൂട്ടുപിടിച്ച് കോലി ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. ഇരുവരും ചേര്‍ന്ന് 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതിനു പിന്നാലെ രാഹുലിനെ മിച്ചല്‍ സാന്റ്‌നര്‍ പുറത്താക്കി. 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 27 റണ്‍സെടുത്തായിരുന്നു രാഹുലിന്റെ മടക്കം. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സൂര്യകുമാര്‍ യാദവ് (2) കേലിയുമായുണ്ടായ ധാരണപ്പിശകില്‍ റണ്ണൗട്ടായതോടെ ഇന്ത്യ പ്രതിരോധത്തിലായി.
എന്നാല്‍ ആറാം വിക്കറ്റില്‍ ജഡേജയ്‌ക്കൊപ്പം മറ്റൊരു 50 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇരുവരും ചേര്‍ന്നെടുത്ത 78 റണ്‍സ്, വിജയത്തില്‍ നിര്‍ണായകമായി.
നേരത്തേ ഡാരില്‍ മിച്ചെലിന്റെ സെഞ്ചുറി മികവില്‍ ന്യൂസീലന്‍ഡ് 274 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 273 റണ്‍സിന് ഓള്‍ഔട്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."