ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു: കെ. മുരളീധരന്
കോഴിക്കോട്: കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്നും ആര്‍ക്കും എന്തും വിളിച്ചുപറയാനുള്ള സാഹചര്യം ഇനിയുണ്ടാകില്ലെന്നും കെ. മുരളീധരന് എം.പി.
സ്ഥാനമാനങ്ങള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമേ നല്‍കൂ. ഉമ്മന്‍ ചാണ്ടി നല്കിയ പേരുകളടങ്ങിയ ഡയറി ഉയര്‍ത്തിക്കാട്ടിയ കെ. സുധാകരന്റെ നടപടിയില്‍ തെറ്റില്ല. അത് സുധാകരന്റെ ശൈലിയാണ്. നിലവിലുള്ള അപശബ്ദങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിക്കു മുന്നോട്ടുപോകാനാവും. ചര്‍ച്ച ചെയ്യാതെയാണ് തീരുമാനങ്ങളെടുത്തതെന്നു പറഞ്ഞപ്പോള്‍ അങ്ങനെയല്ലെന്നു തെളിയിക്കാനാണ് സുധാകരന് ഡയറി ഉയര്‍ത്തിക്കാണിച്ചത്. താനായിരുന്നെങ്കില്‍ അങ്ങനെ ചെയ്യില്ലായിരുന്നു. എന്നാല്‍ എല്ലാ ശൈലികളും കോണ്‍ഗ്രസിന് ആവശ്യമാണ്.
പാര്‍ട്ടിയിലേക്ക് യുവാക്കള്‍ വരട്ടെ. സീനിയര്‍ നേതാക്കളെ പരിഗണിക്കണം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നത് പാര്‍ട്ടി തീര്‍ച്ചയായും പരിഗണിക്കും. പ്രായമായവരെ വൃദ്ധസദനത്തിലേക്കയയ്ക്കാന് പാടില്ല എന്നത് പുതിയ തലമുറയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."