സുധാകരന്റെ വിവാദ പരാമര്‍ശങ്ങള്‍ ഗൗരവതരം, പാര്‍ട്ടി പരിശോധിക്കും; വി.ഡി സതീശന്
തിരുവനന്തപുരം; കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ വിവാദ പരാമര്‍ശങ്ങള്‍ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടുകള്‍ കോണ്‍ഗ്രസിലുണ്ടാകില്ലെന്നും സുധാകരന്റെ പരാര്‍മശത്തെ ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നതെന്നും സതീശന് വ്യക്തമാക്കി.
വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരന് പറഞ്ഞത്.പ്രധാനപ്പെട്ട നേതാക്കള്‍ കെപിസിസി പ്രസിഡന്റുമായി വിഷയത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്.പരാമര്‍ശത്തില്‍ എതിര്‍പ്പുയര്‍ത്തിയ ഘടക കക്ഷികളുമായി സംസാരിക്കും.കെ.പി.സി.സി അധ്യക്ഷന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. അത് ഗൗരവതരമായെടുത്ത് കോണ്‍ഗ്രസ് പരിശോധിക്കുമെന്നും പറഞ്ഞതോടൊപ്പം ബംഗാളില്‍ പരസ്യമായി സി.പി.എം-ബി.ജെ.പി ബാന്ധവമാണ്. അങ്ങനെയുള്ള സി.പി.എം ഞങ്ങളെ സംഘി വിരുദ്ധത പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും സതീശന് തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."