ദ്വൈമാസ റബീഅ് കാംപയിൻ സമാപിച്ചു
ബുറൈദ: 'നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി (സ)' എന്ന പ്രമേയത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റി നടത്തിയ ദ്വൈമാസ റബീഅ് കാംപയിൻ സമാപിച്ചു. ബുറൈദയിൽ വെച്ചു നടന്ന സമാപന സംഗമം മുഹമ്മദ് മുസ്‌ലിയാർ വെത്തിലപ്പാറയുടെ അധ്യക്ഷതയിൽ എസ് ഐ സി ബുറൈദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
അബ്ദുൽ റഷീദ് ദാരിമി അച്ചൂർ, ബഷീർ ഫൈസി അമ്മിനിക്കാട്, നൂറുദ്ധീൻ ഫൈസി, മൻസൂർ അശ്‌റഫി, അമീൻ ദാരിമി താനൂർ എന്നിവർ സംബന്ധിച്ചു. ഡോ ഹസീബ് പുതിയങ്ങാടി സ്വാഗതവും റഫീഖ് അരീക്കോട് നന്ദിയും പറഞ്ഞു.
സമാപന ദിവസം ഹായാത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർത്ഥികളുടെ കലാ പരിപാടികൾ, സ്ത്രീകൾ ക്കും പുരുഷൻമാർക്കും വെവ്വേറെയായുള്ള കലാ കായിക മത്സരങ്ങൾ, പാട്ടും ബൈതും എന്നീ പരിപാടികളും നടന്നു. കാംപായിൻ കാലയളവിൽ നടന്ന പ്രവാചക വായന ഓൺലൈൻ ക്വിസ് പോഗ്രാം, പ്രബന്ധം എന്നിവയുടെ ഫലപ്രഖ്യപനവും സമ്മാനദാനവും കലാപരിപാടി വിജയികൾക്കുള്ള സമ്മാന വിതരണവും പരിപടിയിൽ വെച്ചു നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."