ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍; ഗസ്സയില്‍ അഭയാര്‍ഥി ക്യാംപിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു
ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍; ഗസ്സയില്‍ അഭയാര്‍ഥി ക്യാംപിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു
ടെല്‍ അവീവ്: ഗസ്സയില്‍ അക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ രാത്രിയിലും മേഖലയില്‍ ഇസ്‌റാഈലിന്റെ കടുത്ത വ്യോമാക്രമണം. സ്ട്രിപ്പിലെ എട്ട് അഭയാര്‍ഥി ക്യാംപുകളില്‍ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഞായറാഴ്ച വൈകി ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജബാലിയ അഭയാര്‍ഥി ക്യാംപില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏകദേശം 30 ആളുകളാണ് കൊല്ലപ്പെട്ടത്. 27 ആളുകള്‍ക്ക് പരുക്കേറ്റു.
ഒരുപാട് പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 24 മണിക്കൂറിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു. മരുന്നുകളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും കടുത്ത ക്ഷാമത്തെ തുടര്‍ന്ന് പരുക്കേറ്റവരെ ചികിത്സിക്കാന്‍ പാടുപെടുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇസ്‌റാഈല്‍ ഇന്ധനം തടഞ്ഞതോടെ ഗസ്സയിലെ വിവിധ ആശുപത്രികളിലെ ഇന്‍ക്യുബേറ്ററുകളില്‍ കഴിയുന്ന 120 നവജാത ശിശുക്കളുടെ ജീവന്‍ അപടത്തിണിപ്പോള്‍. നവജാതശിശുക്കളുടെ എണ്ണം യു.എന്നിന്റെ ചില്‍ഡ്രന്‍സ് ഏജന്‍സിയാണ് പുറത്തുവിട്ടത്. നിലവില്‍ ഇന്‍ക്യുബേറ്ററുകളില്‍ 120 നവജാതശിശുക്കളുണ്ട്. അതില്‍ 70 നവജാതശിശുക്കള്‍ മെക്കാനിക്കല്‍ വെന്റിലേഷനിലുള്ളതാണ്. ഇത് തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് യുനിസെഫ് വക്താവ് ജൊനാഥന്‍ ക്രിക്ക്‌സ് പറഞ്ഞു.ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ 2000ത്തിനടുത്ത് കുട്ടികളാണ് കൊല്ലപ്പെട്ടത്. അതേസമയം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."