അനാഥ-അഗതി ദിനാചരണം നടത്തി
കോഴിക്കോട്: മദര്‍ തെരേസയുടെ ജന്മദിനമായ ഇന്നലെ ജില്ലാ സാമൂഹ്യനീതി ഓഫിസിന്റെ ആഭിമുഖ്യത്തില്‍ അനാഥ അഗതി ദിനമായി ആചരിച്ചു. കോഴിക്കോട് കോട്ടൂളി ഹോം ഓഫ് ലവ്വില്‍ സബ് ജഡ്ജിയും ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയുമായ ജസ്റ്റിസ് ആര്.എല്‍ ബൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫിസറും റീജ്യനല്‍ അസിസ്റ്റന്റ് ഡയരക്ടര്‍ ഇന്‍ ചാര്‍ജുമായ ടി.പി സാറാമ്മ അധ്യക്ഷയായി.
സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാദര്‍ ജോണ്‍ മണ്ണാറത്തറ മദര്‍ തെരേസ അനുസ്മരണ പ്രഭാഷണം നടത്തി. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെമ്പര്‍ പരീക്കുട്ടി ഹാജി, ഐ.സി.ഡി.എസ് അര്‍ബണ്‍ 2 ശിശുവികസന പദ്ധതി ഓഫിസര്‍ പുഷ്പ വി, ജില്ലാ സാമൂഹ്യനീതി ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് പരമേശ്വരന് പി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷീബ മുംതാസ്, ഹോം ഓഫ് ലവ് ചാരിറ്റബിള്‍ സൊസൈറ്റി എക്സിക്യൂട്ടിവ് ഡയരക്ടര്‍ സിസ്റ്റര്‍ ശോഭ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."