ഉയരങ്ങളോടാണ് പ്രണയം; ചുവരുകളില്‍ നിറങ്ങള്‍കൊണ്ട് വിസ്മയം തീര്‍ത്ത് അന്‍പു വര്‍ക്കി
ചുവരുകളില്‍ നിറങ്ങളിലൂടെ വിസ്മയം തീര്‍ത്ത് അന്‍പു വര്‍ക്കി. ഗോവണിയില്‍ മാത്രമല്ല സ്‌കൈലിഫ്റ്റിലും വന്‍മരങ്ങളിലും കയറിയിരുന്നു വരയ്ക്കുന്നതാണ് അന്‍പുവിന്റെ ആവേശം. 2011 മുതല്‍ ഇന്ത്യക്ക് അകത്തും പുറത്തുമായി പൊതുവിടങ്ങളില്‍ ഭീമാകാരങ്ങളായ ചുവര്‍ച്ചിത്രങ്ങള്‍ വരച്ച് പ്രശസ്തയായ അന്‍പു വര്‍ക്കി തിരുവനന്തപുരത്തും തന്റെ കലാസൃഷ്ടിക്ക് രൂപംകൊടുക്കുകയാണ്. നഗരത്തിന്റെ ലാന്‍ഡ് മാര്‍ക്കുകളിലൊന്നായ പാളയം അടിപ്പാതയുടെ ഇരുവശത്തുമായി നാലു ചുവരുകളില്‍ അന്‍പുവര്‍ക്കിയുടെ വിരലടയാളം പതിയുന്നു, ആര്‍ട്ടേരിയയുടെ മൂന്നാം പതിപ്പില്‍.
[caption id="attachment_970121" align="alignnone" width="172"] അന്‍പു വര്‍ക്കി[/caption]നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നാലു വര്‍ഷം മുന്‍പാണ് പ്രധാന മതിലുകളില്‍ ഒട്ടേറെ ചിത്രകാരരെ അണിനിരത്തി ആര്‍ട്ടേരിയ പദ്ധതിയുടെ ആദ്യ രണ്ടു പതിപ്പുകള്‍ ടൂറിസം വകുപ്പ് നടപ്പാക്കിയത്. കഴിഞ്ഞ വര്‍ഷം അവയുടെ പുനരുദ്ധാരണവും നടന്നിരുന്നു. പിന്നീട് ഇതിന്റെ ചുവടുപിടിച്ച് നഗരത്തില്‍ പലയിടത്തും ധാരാളം ചുവര്‍ ചിത്രങ്ങള്‍ തെളിഞ്ഞു. അപ്പോഴും ചില വന്‍മതിലുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു. അവയില്‍ ചിലതില്‍കൂടി ചിത്രങ്ങള്‍ വരികയാണ് ആര്‍ട്ടേരിയ മൂന്നാം പതിപ്പില്‍. അതിലൊരിടമാണ് പാളയം അടിപ്പാത. അന്‍പു വര്‍ക്കി ഉള്‍പ്പെടെ 19 കലാകാരരാണ് മൂന്നാം പതിപ്പില്‍ ചുവരുകളെ മനോഹരമാക്കുന്നത്. അഞ്ചുപേര്‍ വനിതകളുമാണ്.
അന്‍പു വെള്ളിയാഴ്ചതന്നെ സ്വദേശമായ ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തി. അപ്രതീക്ഷിതമായി പെയ്ത മഴ ചിത്രം വര തുടങ്ങാന്‍ തടസ്സമായി മഴ കുറഞ്ഞാലുടന്‍ അന്‍പു ഇറങ്ങും, അടിപ്പാതയ്ക്ക് ചിത്രംകൊണ്ട് മിഴിവേകാന്‍. അജിത് കുമാര്‍ ജി. ആണ് ആര്‍ട്ടേരിയ മൂന്നാം പതിപ്പിന്റെയും ക്യൂറേറ്റര്‍.
[video width="640" height="352" mp4="https://suprabhaatham.com/wp-content/uploads/2021/08/WhatsApp-Video-2021-08-31-at-5.21.47-PM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."